ആരാധകര്‍ക്ക് നിരാശ; ടിയാഗൊ പുതിയ മോഡല്‍ വിപണിയിലെത്തുക 2000 യൂണിറ്റുകള്‍ മാത്രം

By Web TeamFirst Published Feb 3, 2021, 10:41 PM IST
Highlights

ടിയാഗോ ടാറ്റാ മോട്ടോഴ്‌സിന്റെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ച കാര്‍ മാത്രമല്ല, 2018 ഓഗസ്റ്റില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് കൂടിയാണ്.
 

നപ്രിയ മോഡല്‍ ടിയാഗൊയുടെ പുതിയ ലിമിറ്റിഡ് പതിപ്പിനെ അടുത്തിടെയാണ് കമ്പനി അവതരിപ്പിച്ചത്. വാഹനത്തിന്റെ 2,000 യൂണിറ്റുകള്‍ മാത്രമാകും ടാറ്റ മോട്ടോര്‍സ് നിരത്തിലേക്ക് എത്തിക്കുക എന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റാന്‍ഡേര്‍ഡ് ടിയാഗൊയുടെ എക്‌സ്ടി വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡലിന് 30,000 രൂപ അധികമാണ്. 5.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഫ്‌ലേം റെഡ്, പിയര്‍സെന്റ് വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഈ വേരിയന്റ് വിപണിയില്‍ എത്തുന്നത്. 5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍, നവിഗേഷന്‍ മാപ്പുകളിലൂടെ 3ഉ നാവിഗേഷന്‍, പുതിയ 14 ഇഞ്ച് ബോള്‍ഡ് ബ്ലാക്ക് അലോയ് വീലുകള്‍, ഡിസ്‌പ്ലേയുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, വോയ്സ് കമാന്‍ഡ് റെക്കഗ്‌നിഷന്‍, ഇമേജ്, വീഡിയോ പ്ലേബാക്ക് എന്നിവയും വാഹനത്തിലുണ്ട്.

അതേസമയം വിപണിയില്‍ മികച്ച പ്രതികരണമാണ് റഗുലര്‍ ടിയാഗോയ്ക്ക്. മൂന്നുലക്ഷത്തിലധികം ടിയാഗോ യൂണിറ്റുകളാണ് ഇതുവരെ വിപണിയിലെത്തിയത്. 2016 ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ തകര്‍പ്പന്‍ ഡിസൈന്‍, സാങ്കേതിക വിദ്യ, ഡ്രൈവിംഗ് സൈനാമിക്സ് എന്നിവയുടെ കാര്യത്തില്‍ എല്ലായിടത്തും പ്രശംസ പിടിച്ചുപറ്റി. ഇംപാക്ട് ഡിസൈന്‍ ആശയത്തിനു കീഴിലുള്ള ആദ്യ വാഹനമാണിത്. ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി പുതിയ ഫീച്ചറുകളുമായാണ് വാഹനം വിപണിയിലിറങ്ങിയത്.

ടിയാഗോ ടാറ്റാ മോട്ടോഴ്‌സിന്റെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ച കാര്‍ മാത്രമല്ല, 2018 ഓഗസ്റ്റില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് കൂടിയാണ്. ഈ വര്‍ഷം ആദ്യം, ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഫോറെവര്‍ ശ്രേണിയുടെ ഭാഗമായി കമ്പനി കാറിന്റെ ബിഎസ് 6 പതിപ്പ് പുറത്തിറക്കിയിരുന്നു. ഗ്ലോബല്‍ എന്‍സിഎപി നല്‍കുന്ന 4-സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് അംഗീകാരം അതിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തു. 

ക്ലാസ് സുരക്ഷാ സവിശേഷതകളായ ഡ്യുവല്‍ എയര്‍ ബാഗുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (സിഎസ്സി) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം(എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, എന്നിവയോടൊപ്പം ഏറെ ഗുണനിലവാരമുള്ള ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടിയാഗോ എന്നതില്‍ സംശയമില്ലെന്നും കമ്പനി പറയുന്നു.
 

click me!