
2025 ഓഗസ്റ്റ് ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിന് മികച്ച മാസമായിരുന്നില്ല. ജിഎസ്‍ടി വില പരിഷ്‍കരണങ്ങൾ കാരണം കാത്തിരിക്കാൻ വാഹന ഉപഭോക്താക്കൾ തീരുമാനിച്ചതും നിരവധി സംസ്ഥാനങ്ങളിലെ മൺസൂൺ തടസ്സങ്ങളുമാണ് ഈ ഇടിവിന് പ്രധാന കാരണം. എല്ലാ മുഖ്യധാരാ കാർ നിർമ്മാതാക്കളും നെഗറ്റീവ് വളർച്ച കൈവരിച്ചപ്പോൾ, ടൊയോട്ട, എംജി, സ്കോഡ എന്നിവയ്ക്ക് യഥാക്രമം 2.5%, 43.9%, 79.3% എന്നിങ്ങനെ വാർഷിക വിൽപ്പന വളർച്ച കൈവരിക്കാൻ കഴിഞ്ഞു. 7 സീറ്റർ ഫാമിലി കാർ വിഭാഗത്തിൽ, മാരുതി സുസുക്കി എർട്ടിഗ 18,445 യൂണിറ്റുകളുടെ വിൽപ്പനയോടെ വ്യക്തമായ വിജയം നേടി. 2024 ഓഗസ്റ്റിൽ വിറ്റഴിച്ച 18,580 യൂണിറ്റുകളേക്കാൾ അല്പം കുറവ്. നേരിയ ഇടിവ് ഉണ്ടായിരുന്നിട്ടും, എംപിവി അതിന്റെ സെഗ്‌മെന്റിൽ ഒന്നാമതെത്തി എന്നു മാത്രമല്ല, 2025 ഓഗസ്റ്റിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഏഴ് സീറ്റർ ഫാമിലി കാറുകളെ പരിചയപ്പെടാം.
മോഡൽ, 2025 ഓഗസ്റ്റിലെ വിൽപ്പന, 2024 ഓഗസ്റ്റിലെ വിൽപ്പന എന്ന ക്രമത്തിൽ
ഒന്നാം സ്ഥാനക്കാരനായ മാരുതി സുസുക്കി എർട്ടിഗയുടെ വിശേഷങ്ങൾ പറയുകയാണെങ്കിൽ അടുത്തിടെ, മൂന്നാം നിരയിൽ ബ്ലോവർ സ്പീഡ് കൺട്രോളുള്ള ഡെഡിക്കേറ്റഡ് വെന്റുകൾ, രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകൾക്ക് 2 ടൈപ്പ്-സി യുഎസ്ബി പോർട്ടുകൾ, റീപോസിഷൻ ചെയ്ത എസി വെന്റുകൾ, പുനർരൂപകൽപ്പന ചെയ്ത പിൻ റൂഫ് സ്‌പോയിലർ തുടങ്ങിയ സവിശേഷതകളോടെ മാരുതി എർട്ടിഗ മോഡൽ ലൈനപ്പ് അപ്‌ഡേറ്റ് ചെയ്‌തു. ജിഎസ്‍ടി പരിഷ്‌കാരങ്ങളെത്തുടർന്ന്, മാരുതി എർട്ടിഗയുടെ വില 47,000 രൂപ വരെ കുറഞ്ഞു,
9,840 യൂണിറ്റ് വിൽപ്പനയോടെ, മഹീന്ദ്ര സ്കോർപിയോ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 7 സീറ്റർ ഫാമിലി കാറുകളിൽ രണ്ടാം സ്ഥാനം നേടി. എങ്കിലും, വാർഷിക വിൽപ്പന 29 ശതമാനം കുറഞ്ഞു. ടൊയോട്ട ഇന്നോവ 9,687 യൂണിറ്റുകളിൽ നിന്ന് 9,304 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്ത് എത്തി. മഹീന്ദ്ര ബൊലേറോയും XUV700 ഉം യഥാക്രമം 8,109 യൂണിറ്റുകളുടെയും 4,956 യൂണിറ്റുകളുടെയും വിൽപ്പനയോടെ നാലാം സ്ഥാനത്തും ആറാം സ്ഥാനത്തും എത്തി. ബൊലേറോയ്ക്ക് 25 ശതമാനം വാർഷിക ഇടിവ് നേരിട്ടപ്പോൾ, XUV700 ന് 45% കുത്തനെ ഇടിവ് നേരിട്ടു.
2025 ഓഗസ്റ്റിൽ കിയ കാരെൻസ് (പുതിയ കാരെൻസ് ക്ലാവിസും കാരെൻസ് ക്ലാവിസ് ഇവിയും ഉൾപ്പെടെ) 6,822 യൂണിറ്റുകളുടെ പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി, മുൻ വർഷം ഇതേ കാലയളവിൽ ഇത് 5,881 യൂണിറ്റുകളായിരുന്നു. 16% വൻ വാർഷിക വളർച്ചയോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ 7-സീറ്റർ കാറാണിത്. മാരുതി XL6, ടൊയോട്ട ഫോർച്യൂണർ, റെനോ ട്രൈബർ എന്നിവ യഥാക്രമം 2,973 യൂണിറ്റുകൾ, 2,508 യൂണിറ്റുകൾ, 1,870 യൂണിറ്റുകൾ വിൽപ്പനയുമായി ഏഴാം, എട്ടാം, ഒമ്പതാം സ്ഥാനങ്ങൾ നേടി. ഒടുവിൽ, 24% വാർഷിക ഇടിവുണ്ടായിട്ടും 1,489 യൂണിറ്റുകളുടെ വിൽപ്പനയുമായി ടാറ്റ സഫാരിക്ക് പത്താം സ്ഥാനം നേടാൻ കഴിഞ്ഞു.