
ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയിൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു കമ്പനിയുടെ സ്ഥാനം തുടർച്ചയായി വളർന്നു കൊണ്ടിരിക്കുകയാണ്. നമ്മൾ സംസാരിക്കുന്നത് ടൊയോട്ട കിർലോസ്‌കർ മോട്ടോറിനെക്കുറിച്ചാണ് (TKM). 2025 ജൂലൈയിൽ മാസത്തിലെ വാഹന വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ വീണ്ടും വാർഷിക വളർച്ച കൈവരിച്ചിരിക്കുകയാണ് ടൊയോട്ട. മൂന്ന് ശതമാനനം വളർച്ചയാണ് കമ്പനി നേടയിത്. കഴിഞ്ഞ മാസം കമ്പനി മൊത്തം 32,575 കാറുകളുടെ വിൽപ്പന രജിസ്റ്റർ ചെയ്തു. ഇത് കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 31,656 വാഹനങ്ങളേക്കാൾ 3% കൂടുതലാണ്.
കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 29,159 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിക്കപ്പെട്ടു, 3,416 യൂണിറ്റുകൾ രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്തു. 2024 ജൂലൈയിൽ ആഭ്യന്തര, കയറ്റുമതി കണക്കുകൾ സംയോജിപ്പിച്ച് ആകെ 31,656 യൂണിറ്റുകളുടെ വിൽപ്പന നടന്നു. ടൊയോട്ടയുടെ വാഹന നിരയിൽ ഗ്ലാൻസ, അർബൻ ക്രൂയിസർ ടേസർ, റൂമിയോൺ, അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഹിലക്സ്, ഫോർച്യൂണർ, ലെജൻഡർ, കാമ്രി, വെൽഫയർ, ലാൻഡ് ക്രൂയിസർ 300 തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു.
ടൊയോട്ട ഗ്ലാൻസയിലും അർബൻ ക്രൂയിസർ ഹൈറൈഡറിലും പ്രത്യേക പതിപ്പ് പ്രസ്റ്റീജ് പാക്കേജുകളോട് വിപണി പ്രതികരിച്ച രീതിയായിരുന്നു ഈ മാസത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. പ്രത്യേകിച്ച് പ്രീമിയം ഹാച്ച്ബാക്ക്, കോംപാക്റ്റ് എസ്‌യുവി മേഖലയിൽ, വർദ്ധിച്ചുവരുന്ന ഡിമാൻഡിന് ഈ ഉൽപ്പന്നങ്ങൾ സംഭാവന നൽകുന്നു. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ഇന്നോവ ഹൈക്രോസിന് ഭാരത് എൻസിഎപി 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചതായി ടൊയോട്ട പ്രസ്താവിച്ചു, ഇത് പ്രീമിയം എംപിവി വിഭാഗത്തിലെ അവരുടെ കുതിപ്പിന് ആക്കം കൂട്ടുന്നു. ടൊയോട്ട ഗ്ലാൻസയുടെ എല്ലാ മോഡലുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
വിപണിയിൽ തങ്ങളുടെ സ്വീകാര്യത ശക്തമായി തുടരുന്നു എന്നും ഇത് ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തോടുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെ അടിവരയിടുന്നു എന്നും ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ്-സർവീസ്-യൂസ്ഡ് കാർ ബിസിനസ് വൈസ് പ്രസിഡന്റ് വരീന്ദർ വാധ്വ കമ്പനിയുടെ മികച്ച വിൽപ്പനയെക്കുറിച്ച് അഭിപ്രായപ്പെട്ടു. ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളും വിപുലമായ മൂല്യവർദ്ധിത സേവനങ്ങളും ഉപയോഗിച്ച് വിപണിയിൽ സേവനം നൽകുന്നത് തുടരുക എന്നതായിരിക്കും കമ്പനിയുടെ ശ്രദ്ധയെന്നും ഇത് വരും മാസങ്ങളിൽ പ്രധാന വളർച്ചാ ചാലകങ്ങളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.