ടൊയോട്ട ഇന്നോവ ഹൈക്രോസിന് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ

Published : Jun 30, 2025, 09:49 PM IST
Toyota Innova Hycross

Synopsis

നിലവിൽ, പുതുതായി പുറത്തിറക്കിയ എക്സക്ലൂസീവ് എഡിഷൻ ഉൾപ്പെടെ ടൊയോട്ട ഇന്നോവ ഹൈക്രോസ് 11 വേരിയന്റുകളിൽ ലഭ്യമാണ്.

ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ബിഎൻസിഎപി) ക്രാഷ് ടെസ്റ്റുകളുടെ ഏറ്റവും പുതിയ റൗണ്ടിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് 5-സ്റ്റാർ റേറ്റിംഗ് നേടി. ഈ പ്രീമിയം എംപിവിയുടെ VX 8-സീറ്റർ, ZX 7-സീറ്റർ സ്ട്രോംഗ് ഹൈബ്രിഡ് വകഭേദങ്ങൾ ആണ് ക്രാഷ് ടെസ്റ്റുകൾക്ക് വിധേയമാക്കിയത്. ഈ വകഭേദങ്ങളിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എല്ലാ സീറ്റുകൾക്കും സ്റ്റാൻഡേർഡ് ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിംഗ് സെൻസറുകൾ, തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ ടിപിഎംഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, എഡിഎഎസ് സ്യൂട്ട് തുടങ്ങിയവയും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

വാഹനം മുതിർന്നവരുടെ സുരക്ഷയ്ക്ക് (AOP)പരമാവധി 32 പോയിന്റുകളിൽ 30.47 പോയിന്റുകളും കുട്ടികളുടെ സുരക്ഷയ്ക്ക് (COP)49 പോയിന്റുകളിൽ 45 പോയിന്റുകളും നേടി. ഫ്രണ്ട് ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ, ഇന്നോവ ഹൈക്രോസ് 16 പോയിന്റുകളിൽ 14.47 പോയിന്റുകൾ നേടി, ഡ്രൈവറുടെ തല, നെഞ്ച്, കഴുത്ത്, തുടകൾ, കാൽമുട്ടുകൾ, കാലുകളുടെ കീഴ്ഭാഗം, പാദങ്ങൾ എന്നിവയ്ക്ക് മികച്ച സംരക്ഷണം നൽകുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

നിലവിൽ, പുതുതായി പുറത്തിറക്കിയ എക്സക്ലൂസീവ് എഡിഷൻ ഉൾപ്പെടെ ടൊയോട്ട ഇന്നോവ ഹൈക്രോസ് 11 വേരിയന്റുകളിൽ ലഭ്യമാണ്. 19.09 ലക്ഷം രൂപ മുതൽ 31.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ്-ഷോറൂം വില.

PREV
Read more Articles on
click me!

Recommended Stories

പുതിയ അവതാരത്തിൽ നിസാൻ കൈറ്റ്; ഇന്ത്യയിലേക്ക് വരുമോ?
വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും