
2022-ൽ ആണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് പുറത്തിറക്കിയത്. ആ സമയം പലരും ഈ വാഹനത്തെപ്പറ്റി സംശായാലുക്കളായിരുന്നു. ഇന്നോവയെപ്പോലെ സുഖകരവും കുടുംബങ്ങൾക്ക് അനുയോജ്യവുമാകുമോ ഇതെന്നും, അതിന്റെ ഹൈബ്രിഡ് സംവിധാനം യഥാർത്ഥത്തിൽ പെട്രോൾ ലാഭിക്കുമോ എന്നുമൊക്കെ പലരും സംശയിച്ചിരുന്നു. ഇപ്പോഴിതാ കാർവെയ്ൽ ടീം യഥാർത്ഥ റോഡ് സാഹചര്യങ്ങളിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്‍റെ ഇന്ധനക്ഷമത പരീക്ഷിച്ചിരിക്കുന്നു. ഈ ഫലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും.
നഗര ട്രാഫിക്കിൽ, സിഗ്നലുകളും എസിയും ഓണായിരിക്കുമ്പോൾ, ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് ശരാശരി 13.1 കിലോമീറ്റർ മൈലേജ് നേടി. അതേസമയം കാറിന്റെ ഡിസ്പ്ലേ 15.95 കിലോമീറ്റർ കാണിച്ചു. ഇതിനർത്ഥം യഥാർത്ഥ മൈലേജും പ്രദർശിപ്പിച്ച മൈലേജും തമ്മിൽ ഏകദേശം 18 മുതൽ 19 ശതമാനം വരെ വ്യത്യാസമുണ്ട് എന്നാണ്. എങ്കിലും 1.7 ടൺ എംപിവിക്ക് ഇത് വളരെ മികച്ച കണക്കാണ്.
കാർ ഹൈവേയിലും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചു. പരീക്ഷണത്തിൽ ലിറ്ററിന് 18.2 കിലോമീറ്റർ മൈലേജ് ലഭിച്ചു.ഡിസ്പ്ലേ ലിറ്ററിന് 20.35 കിലോമീറ്റർ മൈലേജ് കാണിച്ചു. ലളിതമായി പറഞ്ഞാൽ, ഒരു ഹെവി വാഹനമാണെങ്കിലും, ഹൈവേയിൽ ഹൈക്രോസ് ഒരു പെട്രോൾ ലാഭിക്കൽ ചാമ്പ്യൻ ആണെന്ന് തെളിയിച്ചു. ടൊയോട്ടയുടെ 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന് കരുത്ത് പകരുന്നത്. ഇത് ഒരു ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ച് മൊത്തം 184 bhp പവർ ഉത്പാദിപ്പിക്കുന്നു. ഇതിന്‍റെ ട്രാൻസ്‍മിഷൻ ഒരു ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.
ഇതിന്റെ ഡ്രൈവ് തരം ഫ്രണ്ട്-വീൽ ഡ്രൈവ് (FWD) ആണ്. എആർഎഐയുടെ ഔദ്യോഗിക മൈലേജ് ലിറ്ററിന് 21.16 കിലോമീറ്ററാണ്. ഇതിന്റെ ശക്തമായ ഹൈബ്രിഡ് സിസ്റ്റം കുറഞ്ഞ വേഗതയിൽ മാത്രമേ ഇവി മോഡിൽ പ്രവർത്തിക്കൂ. അതായത് എഞ്ചിൻ ഓഫായിരിക്കും. ആ സമയം വാഹനം ബാറ്ററി പവറിൽ പ്രവർത്തിക്കും. ഓവർടേക്കിംഗ് ആവശ്യമായി വരുമ്പോൾ, പെട്രോൾ എഞ്ചിൻ സജീവമാകും. ഇന്ത്യ എൻസിഎപി ടെസ്റ്റിൽ ഹൈക്രോസിന് അടുത്തിടെ പൂർണ്ണമായ അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ചു. അതായത് ഇന്ധനക്ഷമതയിൽ മാത്രമല്ല, സുരക്ഷയിലും ഇന്നോവയുടെ ശക്തി ഇത് വ്യക്തമായി കാണിക്കുന്നു.
ദൈനംദിന നഗര ഡ്രൈവിംഗിനായി വിശാലവും സുഖകരവും ഇന്ധനക്ഷമതയുള്ളതുമായ ഒരു ഫാമിലി കാർ നിങ്ങൾ തിരയുകയാണെങ്കിൽ, ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് ഒരു മികച്ച ഓപ്ഷൻ ആയിരിക്കും. നഗരത്തിൽ 13 മുതൽ 14 കിലോമീറ്റർ മൈലേജും ഹൈവേയിൽ 18 മുതൽ 19 കിലോമീറ്റർ മൈലേജും ആണ് ഇതിന്റെ മൈലേജ്. മൊത്തത്തിൽ, യഥാർത്ഥ റോഡ് സാഹചര്യങ്ങളിൽ 15 മുതൽ 16 കിലോമീറ്റർ ആണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്‍റെ ഇന്ധനക്ഷമത. ഇതിനർത്ഥം ഈ കാർ പെട്രോൾ ലാഭിക്കുക മാത്രമല്ല, ഇന്നോവയുടെ ആഡംബരവും വിശ്വാസ്യതയും നിലനിർത്തുകയും ചെയ്യുന്നു എന്നാണെന്നും കാർവെയ്‍ൽ പരീക്ഷണം തെളിയിക്കുന്നു.