ടൊയോട്ടയുടെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള കാർ; പക്ഷേ ഇപ്പോൾ കമ്പനിയെപ്പോലും അമ്പരപ്പിച്ചു

Published : Nov 14, 2025, 04:20 PM IST
Toyota Land Cruiser, Toyota Land Cruiser Safety, Toyota Land Cruiser Sales

Synopsis

ടൊയോട്ടയുടെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള കാറായി ലാൻഡ് ക്രൂയിസർ മാറിയെങ്കിലും, അടുത്തിടെ 74 യൂണിറ്റുകൾ വിറ്റഴിച്ച് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി.

ടൊയോട്ടയുടെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള കാറായി ലാൻഡ് ക്രൂയിസർ വീണ്ടും മാറി. എങ്കിലും, ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി, കഴിഞ്ഞ മാസം 74 യൂണിറ്റുകൾ വിറ്റഴിച്ചു, സെപ്റ്റംബറിൽ വിറ്റഴിച്ചത് 27 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലാൻഡ് ക്രൂയിസറിന് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞിട്ടില്ല. ലാൻഡ് ക്രൂയിസറിന്റെ പരിമിതമായ വിൽപ്പനയ്ക്ക് ഒരു കാരണം അതിന്റെ ഉയർന്ന വിലയാണ്. 2.16 കോടി മുതൽ 2.25 കോടി വരെയാണ് ലാൻഡ് ക്രൂയിസറിന്‍റെ എക്സ്-ഷോറൂം വില.

ടൊയോട്ട ലാൻഡ് ക്രൂയിസർ 300-ൽ മസ്‌കുലാർ ഹുഡ്, ടൊയോട്ട ലോഗോയുള്ള ബ്ലാക്ക്-ഔട്ട് ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ഡിആർഎല്ലുകളുള്ള എൽഇഡി ഫോഗ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ചതുരാകൃതിയിലുള്ള വിൻഡോകൾ, സൈഡ്-സ്റ്റെപ്പറുകൾ, കറുത്ത ഫെൻഡറുകൾ, 16 ഇഞ്ച് വീലുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എസി വെന്റുകൾക്ക് ചുറ്റും സിൽവർ ആക്സന്റുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, സെന്റർ കൺസോളിൽ റെട്രോ ലാൻഡ് ക്രൂയിസർ ലോഗോയുള്ള ഒരു മരം ഡാഷ്‌ബോർഡ്, മൂന്ന് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും എസ്‌യുവിയുടെ സവിശേഷതകളാണ്.

3.5 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എഞ്ചിനാണ് ലാൻഡ് ക്രൂയിസറിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 415 PS പവറും 650 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 309 PS പവറും 700 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എഞ്ചിനും ഇതിലുണ്ട്. രണ്ട് എഞ്ചിനുകളും 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ടൊയോട്ട ലാൻഡ് ക്രൂയിസർ 300 2023 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കും റിസൾട്ട്; ക്രാഷ് ടെസ്റ്റിൽ പൂജ്യം മാർക്കുമായി ഹ്യുണ്ടായി ഗ്രാൻഡ് ഐ10, ഇന്ത്യൻ നിർമ്മിത കാർ പരീക്ഷിച്ചത് ദക്ഷിണാഫ്രിക്കയിൽ
വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്