ടൊയോട്ടയുടെ ആഗോള ഉത്പദാനം കുറയുന്നു; കന്പനിക്ക് സംഭവിച്ചത് ഇതോ.!

Published : Jul 01, 2022, 02:32 AM IST
ടൊയോട്ടയുടെ ആഗോള ഉത്പദാനം കുറയുന്നു; കന്പനിക്ക് സംഭവിച്ചത് ഇതോ.!

Synopsis

2023 മാർച്ചിൽ അവസാനിക്കുന്ന വർഷത്തിൽ 9.7 മില്യൺ വാഹനങ്ങൾ എന്ന റെക്കോർഡാണ് ടൊയോട്ടയുടെ ലക്ഷ്യം. എന്നിരുന്നാലും, അതിന്റെ ഉൽപ്പാദന പദ്ധതി താഴ്ത്താനുള്ള സാധ്യതയും അവർ നിരത്തിയിട്ടുണ്ട്. 

ടോക്കിയോ: ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ ആഗോള ഉൽപ്പാദനം 2022 മെയ് മാസത്തിൽ തുടർച്ചയായ മൂന്നാം മാസവും കുറഞ്ഞു. കഴിഞ്ഞ മാസം 634,940 വാഹനങ്ങൾ ഉൽപ്പാദിപ്പിച്ചു എന്നും ഒരു വർഷം മുമ്പത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 5.3 ശതമാനം കുറഞ്ഞു എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 700,000 യൂണിറ്റായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്.

കൂടാതെ, ടൊയോട്ട 2022 ലെ ആദ്യ അഞ്ച് മാസങ്ങളിലെ വിൽപ്പനയിൽ സ്വന്തം ലക്ഷ്യത്തിന്റെ 9.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ വർഷം ഓട്ടോ കമ്പനിക്ക് നിലവിലെ ലക്ഷ്യം നിലനിർത്താൻ കഴിയുമോ എന്ന ആശങ്കയ്ക്ക് ഇത് കാരണമായി.

2023 മാർച്ചിൽ അവസാനിക്കുന്ന വർഷത്തിൽ 9.7 മില്യൺ വാഹനങ്ങൾ എന്ന റെക്കോർഡാണ് ടൊയോട്ടയുടെ ലക്ഷ്യം. എന്നിരുന്നാലും, അതിന്റെ ഉൽപ്പാദന പദ്ധതി താഴ്ത്താനുള്ള സാധ്യതയും അവർ നിരത്തിയിട്ടുണ്ട്. മൈക്രോചിപ്പ് പ്രതിസന്ധിയുടെ ആഘാതത്തിൽ ആഗോള വാഹനമേഖലയിലെ മറ്റ് ഭാഗങ്ങളെപ്പോലെ വാഹന നിർമ്മാതാക്കളും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്. കോവിഡ് മാഹാമാരിയും ചിപ്പ് ക്ഷാമവും വാഹന വ്യവസായത്തെ സാരമായി ബാധിച്ചു.  ഇത് മുഴുവൻ വിതരണ ശൃംഖലയെയും ഓട്ടോമോട്ടീവ് ഉൽപ്പാദനത്തെയും വിൽപ്പനയെയും തടസ്സപ്പെടുത്തി.

ആഗോള അർദ്ധചാലക പ്രതിസന്ധിയുടെ സമയത്ത് ടൊയോട്ടയ്ക്ക് ചിപ്പുകളുടെ വലിയ ശേഖരം ഉണ്ടായിരുന്നതിനാൽ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്‍ചവച്ചു. എന്നിരുന്നാലും, ചൈനയിലെ കോവിഡ് -19 നിയന്ത്രണ നടപടികൾ മൂലം കീ ചിപ്പുകളുടെയും ഘടകങ്ങളുടെയും കുറവും വിതരണ തടസവും കാരണം ഈ വർഷം ഉൽപ്പാദനം ആവർത്തിച്ച് വെട്ടിക്കുറയ്ക്കേണ്ടി വന്നു.

ഇതിനിടയിൽ, കമ്പനി 2022 ജൂണിലെ ഉൽപ്പാദന ലക്ഷ്യം രണ്ടുതവണ താഴ്ത്തി. ഏറ്റവും പുതിയ പ്രൊജക്ഷൻ 750,000 വാഹനങ്ങളാണ്, യഥാർത്ഥ എസ്റ്റിമേറ്റായ 850,000 യൂണിറ്റിനേക്കാൾ ഏകദേശം 12 ശതമാനം കുറവാണ്. മെയ് മാസത്തിൽ ജപ്പാനിലെ ഉൽപ്പാദനം 28.5 ശതമാനം ഇടിഞ്ഞതായും എന്നാൽ വിദേശ പ്ലാന്റുകളിൽ 4.6 ശതമാനം വർധിച്ചതായും ടൊയോട്ട പറയുന്നതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടൊയോട്ടയുടെ വാഹന ഉൽപ്പാദനം വർധിച്ച പ്രദേശങ്ങളിൽ യൂറോപ്പും ഉൾപ്പെടുന്നു, കാരണം ചിപ്പ് ക്ഷാമം ഇവിടെ കമ്പനിയെ ബാധിച്ചില്ല. തായ്‌ലൻഡ്, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ഉൽപ്പാദനം ഉയർന്നു.

PREV
Read more Articles on
click me!

Recommended Stories

പുതിയ അവതാരത്തിൽ നിസാൻ കൈറ്റ്; ഇന്ത്യയിലേക്ക് വരുമോ?
വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും