വോൾവോയുടെ പുതിയ ഹൈബ്രിഡ് എസ്‌യുവികൾ: ഈ മാറ്റം ഞെട്ടിക്കും

Published : Sep 17, 2026, 04:11 PM IST
volvo xc60

Synopsis

വോൾവോ തങ്ങളുടെ ജനപ്രിയ മോഡലുകളായ എക്‌സ്‌സി60, എക്‌സ്‌സി90 എന്നിവയുടെ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചു. വലിയ ബാറ്ററിയുള്ള ഈ പുതിയ മോഡലുകൾക്ക് യഥാക്രമം 200 കിലോമീറ്റർ, 162 കിലോമീറ്റർ എന്നിങ്ങനെ ഉയർന്ന ഇലക്ട്രിക് റേഞ്ച് ലഭിക്കും. 461 ബിഎച്ച്പി കരുത്ത് നൽകുന്ന ഈ വാഹനങ്ങൾ നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമല്ല.

ലിയ ബാറ്ററിയും ഉയർന്ന ഇലക്ട്രിക് റേഞ്ചുമായി വോൾവോയുടെ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവികൾ. ജനപ്രിയ മോഡലുകളായ എക്‌സ്‌സി60, എക്‌സ്‌സി90 എന്നിവയുടെ പുതുക്കിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകളാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. രണ്ട് എസ്‌യുവികളിലും മുൻ മോഡലുകളേക്കാൾ വലിയ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇതോടെ പെട്രോൾ എൻജിൻ പ്രവർത്തിപ്പിക്കാതെ തന്നെ ദീർഘദൂരം സഞ്ചരിക്കാൻ സാധിക്കും.

200 കിലോമീറ്റർ വരെ ഇലക്ട്രിക് റേഞ്ച്

എക്‌സ്‌സി60 പ്ലഗ്-ഇൻ ഹൈബ്രിഡിന് ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ വൈദ്യുത ശക്തിയിൽ മാത്രം സഞ്ചരിക്കാനാകും. എക്‌സ്‌സി90 പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ ഇലക്ട്രിക് റേഞ്ച് 162 കിലോമീറ്ററാണ്. മുൻപ് രണ്ട് മോഡലുകളിലും 19കിലോവാട്ട്‌അവർ ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഇത് 41.2കിലോവാട്ട്‌അവർ ബാറ്ററിയാക്കി ഉയർത്തി. ഇതിൽ ഏകദേശം 37.9കിലോവാട്ട്‌അവർ ഉപയോഗിക്കാനാകും. അതായത് ബാറ്ററി ശേഷി ഇരട്ടിയിലധികമായി വർധിച്ചു.

റേഞ്ചിൽ വലിയ വർധന

പഴയ എക്‌സ്‌സി60 പ്ലഗ്-ഇൻ ഹൈബ്രിഡിന് ഏകദേശം 79 കിലോമീറ്ററായിരുന്നു ഇലക്ട്രിക് റേഞ്ച്. പുതിയ മോഡലിൽ ഇത് 200 കിലോമീറ്ററായി ഉയർന്നു. 121 കിലോമീറ്ററിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. എക്‌സ്‌സി90 പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ ഇലക്ട്രിക് റേഞ്ച് നേരത്തെ 66 കിലോമീറ്ററായിരുന്നു. പുതിയ മോഡലിൽ ഇത് 162 കിലോമീറ്ററായി ഉയർന്നു. ദൈനംദിന ഓഫീസ് യാത്രകളും നഗരത്തിനുള്ളിലെ ചെറിയ യാത്രകളും പെട്രോൾ എൻജിൻ ഉപയോഗിക്കാതെ തന്നെ പൂർത്തിയാക്കാൻ ഈ റേഞ്ച് സഹായിക്കും.

461 ബിഎച്ച്പി കരുത്ത്

രണ്ട് എസ്‌യുവികളിലും 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. മുൻ ചക്രങ്ങൾക്ക് ഈ എൻജിൻ കരുത്ത് നൽകുമ്പോൾ പിന്നിൽ നൽകിയിരിക്കുന്ന ഇലക്ട്രിക് മോട്ടോർ ഓൾ-വീൽ ഡ്രൈവ് സംവിധാനം സാധ്യമാക്കുന്നു. എക്‌സ്‌സി60 പ്ലഗ്-ഇൻ ഹൈബ്രിഡ് 461 ബിഎച്ച്പി കരുത്തും 759 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.8 സെക്കൻഡ് മതിയാകും. എക്‌സ്‌സി90 പ്ലഗ്-ഇൻ ഹൈബ്രിഡും 461 ബിഎച്ച്പി കരുത്ത് നൽകുന്നു. ടോർക്ക് 751 എൻഎമ്മാണ്. 0 മുതൽ 100 കിലോമീറ്റർ വേഗതയിലെത്താൻ 5.2 സെക്കൻഡ് എടുക്കും.

ഇന്ത്യയിൽ ലഭ്യമല്ല

വോൾവോ എക്‌സ്‌സി60, എക്‌സ്‌സി90 എന്നിവയുടെ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകൾ നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിട്ടില്ല. ഇന്ത്യയിൽ ലഭിക്കുന്ന എക്‌സ്‌സി60, എക്‌സ്‌സി90 മോഡലുകളിൽ 48വി മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. ഇത് 250 ബിഎച്ച്പി കരുത്തും 360 എൻഎം ടോർക്കും നൽകുന്നു. ഇന്ത്യയിൽ എക്‌സ്‌സി60ന്റെ എക്സ്-ഷോറൂം വില ₹70.90 ലക്ഷം മുതലും എക്‌സ്‌സി90ന്റെ വില ₹98.80 ലക്ഷം മുതലുമാണ്.

PREV
Read more Articles on
click me!

Recommended Stories

ദീപാവലിക്ക് പുതിയ കാർ വാങ്ങുന്നോ? വരുന്നത് ഈ മോഡലുകൾ
ബിഎംഡബ്ല്യു കാർ വാങ്ങാൻ ഒരുങ്ങുകയാണോ? ഈ മാറ്റം അറിഞ്ഞോളൂ