ആ മരണദേവാലയത്തിന്‍റെ രഹസ്യച്ചുരുള്‍ അഴിയുന്നു

Web Desk |  
Published : Mar 07, 2018, 01:05 PM ISTUpdated : Jun 08, 2018, 05:48 PM IST
ആ മരണദേവാലയത്തിന്‍റെ രഹസ്യച്ചുരുള്‍ അഴിയുന്നു

Synopsis

ഹീരാപോളിസിലെ പുരാതന ഗ്രീക്ക് ദേവാലയം രഹസ്യത്തിന്‍റെ ചുരുളഴിയുന്നു

സഞ്ചാരികളേ, നിങ്ങള്‍ ഒരു മരണ ദേവാലയത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ആര് പ്രവേശിച്ചാലും ഉടന്‍ മരണം സംഭവിക്കുന്നൊരു ദേവാലയത്തെപ്പറ്റി കേള്‍ക്കാത്ത സഞ്ചാരികള്‍ കുറവായിരിക്കും. ഹീരാപോളിസിലെ ആ പുരാതന ഗ്രീക്ക് ദേവാലയത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. നരകത്തിലേക്കുള്ള വാതില്‍ എന്നറിയപ്പെടുന്ന ഈ മരണദേവാലയം പതിറ്റാണ്ടുകളായി മനുഷ്യനെ മാത്രമല്ല ഭീതിപ്പെടുത്തുന്നത്. പക്ഷിമൃഗാദികളെക്കൂടിയാണ്.

ബഡാഡാഗ് ഫോള്‍ട്ട് ലൈനിലെ ഈ ദേവാലയത്തിന്‍റെ പരിസരത്തു കൂടി പറക്കുന്ന പക്ഷികളും മൃഗങ്ങളുമെല്ലാം ഉടന്‍ ചത്തുവീഴുമത്രെ. അധോലോകത്തിന്റെ ദൈവമായ ഹേഡ്സിന്റെ ശ്വാസമാണ് ജീവികളുടെ ജീവനെടുക്കുന്നതെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. അതിനാല്‍ പതിറ്റാണ്ടുകളായി മനുഷ്യന്‍ ഇങ്ങോട്ടു കടന്നു ചെന്നിട്ട്.

എന്നാ ഈ നിഗൂഢ ദേവാലയത്തിന്‍റെ രഹസ്യം ഇപ്പോള്‍ പുറത്തായിരിക്കുന്നു. ഒരു സംഘം ഗവേഷകരാണ് ആ രഹസ്യത്തിന്റെ ചുരുളഴിച്ചിരിക്കുന്നത് . ദേവാലയത്തിലും പരിസരപ്രദേശങ്ങളിലും കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വളരെ കൂടുതലാണെന്നാണ് കണ്ടെത്തല്‍. ഇവിടെ 91 ശതമാനത്തിലധികം കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം നിറഞ്ഞതായാണ് കണ്ടെത്തല്‍. കൂടാതെ വിഷാംശമുള്ള വാതകങ്ങള്‍ ഭൂമിയില്‍ നിന്നും വമിക്കുന്ന ഇടമാണ് ഇവിടം. ഇതൊക്കെയാവാം ദുരൂഹമരണങ്ങള്‍ക്ക് കാരണെമെന്നാണ് ഗവേഷണത്തിനു നേതൃത്വ നല്‍കിയ ജര്‍മ്മന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഹാഡി ഫെന്‍സ് പറയുന്നു.

പ്രത്യേക സുരക്ഷാസന്നാഹങ്ങളോടെയാണ് ഗവേഷകര്‍ മരണ ദേവാലയം സന്ദര്‍ശിച്ചത്. ദേവാലയത്തിന്‍റെ ചുവരില്‍ പ്ലൂടോ, കോറെ തുടങ്ങിയ ദേവന്മാരുടെ ചിത്രങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ടെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വേണ്ടത്ര സുരക്ഷാ കരുതലുകളുമായി സഞ്ചാരികളെ മാടിവിളിക്കുന്ന മരണദേവാലയത്തിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്ന നാളുകള്‍ വിദൂരമല്ലെന്ന് ഉറപ്പ്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്