ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചില കാഴ്ചകള്‍

By Web DeskFirst Published Jan 19, 2017, 11:27 PM IST
Highlights

ഭക്ഷണ സംസ്‌കാരാവും വിപുലമായ ഷോപ്പിംഗുമെല്ലാം ഏറെയും ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെയാണ് മോഹിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കുടുംബവുമായി യാത്ര ചെയ്യാന്‍ ഏറ്റവും ഉചിതമായ ഇടം. ​ മലേഷ്യയെ അടുത്തറിയാന്‍ എയര്‍ ഏഷ്യയുടെ പ്രത്യേക പാക്കേജുമുണ്ട്. ബാഗുകള്‍ പാക്ക് ചെയ്യു, മലേഷ്യയിലേക്ക് പറക്കാന്‍...​

പട്രോണസ് ട്വിന്‍ ടവര്‍

ആകാശത്തോളമുയര്‍ന്ന് നില്‍ക്കുന്ന പെട്രോണ ടവറുകളെ മുട്ടിയുരുമ്മിയാണ് മലേഷ്യയിലേക്ക് പറന്നിറങ്ങുന്നത്. തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഈ ഇരട്ടകെട്ടിടങ്ങളാണ് ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന കെട്ടിടം. 452 മീറ്ററാണ് ഉയരം. 88 നിലകളുള്ള കെട്ടിടത്തിലെ 41-മത് നിലയിലേക്ക് സ്‌കൈബ്രിജിലൂടെ വന്ന് ചേരാം. മാനം മുട്ടി നില്‍ക്കുന്ന ചില്ല് കൊട്ടാരം പോലെ ഈ കെട്ടിടങ്ങള്‍ മലേഷ്യയുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നു. 3000-ത്തോളം ഇനത്തില്‍ പക്ഷികളും ചിത്രശലഭങ്ങളുമുള്ള പാര്‍ക്ക് സഞ്ചാരികളെ മോഹിപ്പിക്കും.

മനസറിഞ്ഞ് ഷോപ്പിംഗ് ചെയ്യാം
ലോകത്തെ ഏറ്റവും മികച്ച ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ആദ്യ അഞ്ചില്‍ മലേഷ്യയുണ്ട്. ഷോപ്പിംഗ് ഫെസ്റ്റിവലുകളും മാളുകളും നിങ്ങളെ കാത്ത് നില്‍ക്കുന്നു. 

Click here to book your flights NOW!!!

ക്വലാലംപൂരിലെ പക്ഷി സങ്കേതം
ക്വാലാംലംപൂരിലെത്തുന്ന ഓരോ സഞ്ചാരിയും അദ്യമെത്താന്‍ ആഗ്രഹിക്കുന്നത് പക്ഷി സങ്കേതത്തിലേക്കായിരിക്കും. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മഴക്കാടുകളോട് ചേര്‍ന്ന് 20.9 ഏക്കറില്‍ നിറഞ്ഞു നില്‍ക്കുന്ന പാര്‍ക്ക് ആരെയും മോഹിപ്പിക്കുന്നതാണ്. 

ജനാലനൂരിലെ തെരുവോര ഭക്ഷണശാലകള്‍
മലേഷ്യന്‍ രുചിയെ അടുത്തറിയണമെങ്കില്‍ ജനാലനൂരിലേക്ക് പോകാം. അഴിടെ തെരുവോര ഭഊക്ഷണശാലകള്‍ നിങ്ങളുടെ മനം നിറയ്ക്കും. സ്വാദിഷ്ടമായ പ്രാദേശിക വിഭഭങ്ങള്‍ ആസ്വദിക്കാം. 

Click here to book your flights NOW!!!

ചരിത്രം വിളിച്ചോതുന്ന ബാടു ഗുഹ

ബാടു ഗുഹ ക്ഷേത്രമാണ് മലേഷ്യയിലെ മറ്റൊരു പ്രത്യേകത നിറഞ്ഞ ടൂറിസ്റ്റ് പോയിന്റ്. ഈ ഗുഹാ ക്ഷേത്രത്തിലേക്കെത്താന്‍ 200 പടികള്‍ കയറണം. 934 അടി ഉയരമുള്ള കൊടുമുടിയില്‍ പേള്‍ നദിക്കഭിമുഖമായാണ് ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ ക്ഷേത്രത്തിലേക്കെത്തുന്നു. തമിഴരുടെ തൈപൂസം എന്ന ആഘോഷം നടക്കുമ്പോഴാണ് കൂടുതല്‍ സഞ്ചാരികളെത്തുന്നത്.

Click here to book your flights NOW!!!

ജെന്റിംഗ് ഹൈലാന്റ്
മലേഷ്യയിലെ     പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ജെന്റിംഗ് ഹൈലാന്റ്. കാസിനോകളും പാര്‍ക്കും ഹോട്ടലുകളും നിങ്ങളെ കാത്തിരിക്കുന്നു.

രത്‌നം പോലെ തിളങ്ങുന്ന ലാങ്കാവി ദ്വീപുകള്‍
ലാങ്കാവി നൂറോളം വരുന്ന ചെറുദ്വീപുകളുടെ ഒരു സമൂഹമാണ്.  കടലില്‍ രത്‌നംപോലെ തിളങ്ങുന്ന ദ്വീപുകള്‍. മിന്നിത്തിളങ്ങുന്ന അവിടമാകെ ഉയരുന്ന ദ്വീപുകളെക്കുറിച്ചുളള മിത്തുകളും കഥകളും സഞ്ചാരികളെ വിസ്മയിപ്പിക്കും.

പെനാംഗ്, കിഴക്കിന്റെ രത്‌നം
യുനസ്‌കോയുടെ അംഗീകാരം ലഭിച്ച  പാരമ്പര്യ നഗരമാണ് പെനാംഗ്. നിങ്ങളൊരു ഭക്ഷണപ്രേമിയാണെങ്കില്‍ പെനാംഗിലെ ജോര്‍ജ് ടൗണിലെ തെരുവോര ഭക്ഷണ ശാലകള്‍ കാത്തിരിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത രുചിക്കൂട്ടുകളുമായി.

പാരമ്പര്യത്തിന്റെ സൗന്ദര്യം നിറയുന്ന മെലാക്ക നഗരം

മലേഷ്യന്‍ യാത്രയില്‍ ഒഴിച്ചുകൂടാനാക്കൊരു യാത്രാ പോയിന്റാണ് മെലേകാ നഗരം. ഹെറിറ്റേജ് സിറ്റിയെന്ന് ലോകം അറിയപ്പെടുന്ന മെലേകായുടെ സൗന്ദര്യം നിങ്ങളെ വിസ്മയിപ്പിക്കും. ഡച്ച്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് സംസ്‌കാരങ്ങളുടെ സ്വാധീനം ഈ നഗരത്തില്‍ കാണാം.

Click here to book your flights NOW!!!

 

 

കിനാബലുവിന്റെ ഉയരങ്ങളിലേക്ക്

അല്‍പ്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി കിനാബലുവിന്റെ ഉയരങ്ങളിലേക്ക് ചുവട് വയ്ക്കാം. യുനസ്‌കോയുടെ പട്ടികയിലുള്ള ഹെറിറ്റേജ് സൈറ്റാണ് കിനാബലു. മലനിരകളുടെ മനോഹരമായ ചരുവകളിലൂടെ പ്രകൃതിയെ അറിഞ്ഞൊരു യാത്ര.

മനുഷ്യകുരങ്ങിനെ കാണാം സെപിലോക്കിലേക്ക്

സെപിലോക്കിലെ ഉറാങ്ങുട്ടാന്‍ റീഹാബിലിറ്റേഷന്‍ സെന്ററും കാണേണ്ട ഇടമാണ്. മഴക്കാടുകളോട് ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ള റിഹാബിലിറ്റേഷന്‍ സെന്ററില്‍ കാല്‍പ്പാടുകള്‍ നോക്കി നടന്നാല്‍ മനുഷ്യക്കുരങ്ങിനെ കാണാനാകും.

കിനാബതംഗന്‍ റിവറിലൂടെ സാഹസിക യാത്ര

സാഹസികത ഇഷ്ടപ്പെടുന്നുവെങ്കില്‍ മലേഷ്യയിലെ കിനാബതംഗന്‍ റിവറിലെ റൈഡ് നിങ്ങള്‍ക്ക് ആസ്വദിക്കാം. പക്ഷികളെയും വന്യമൃഗങ്ങളെയും അടുത്തറിയാം. രാത്രിയിലെ യാത്രയില്‍ അവരുടെ രാത്രി ജീവിതവും അടുത്തറിയാനാവും.

Click here to book your flights NOW!!!

റെഡാം ദ്വീപ്
ലോകത്തെ തന്നെ മിക്ക ഡൈവിംഗ് സൈറ്റുകളിലൊന്നാണ് മലേഷ്യയിലെ റെഡാംഗ് ഐസ്‌ലാന്റ്. 3000 ഓളം ഇനം ജലജീവകളാണ് ഇവിടെയുള്ളത്.

താമന്‍ നെഗാരയിലെ മഴക്കാടുകള്‍

ലോകത്തെ ഏറ്റവും പഴക്കം ചെന്ന മഴക്കാടുകളാണ് താമന്‍ നെഗാരയിലേത്. 130 വര്‍ഷം പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കാടിനെ അറിഞ്ഞ് സാഹസികമായി നിരവധി യാത്രകള്‍ ഈ കാടിനുള്ളില്‍ നടത്താം.

Click here to book your flights NOW!!!

സംസ്‌കാരിക തനിമയില്‍ സരവാക് ഗ്രാമം
മലേഷ്യയിലെ സരവാക് ഗ്രാമം കാണാതെ എങ്ങനെ മലേഷ്യില്‍ നിന്ന് മടങ്ങനാവും. മലേഷ്യന്‍ സംസ്‌കാരവും പാരമ്പര്യവും ഗ്രാമത്തിന്റെ നന്മയും നിറഞ്ഞ ഇടം. കരകൗശല വസ്തുക്കളും നാട്ടുപകരണങ്ങളുമെല്ലാം ഇവിടെ നിന്ന് സ്വന്തമാക്കാം.

ഇനിയെന്തിന് കാത്തിരിക്കണം. ചിലവുകുറഞ്ഞ് നിങ്ങള്‍ക്ക് പ്രാപ്യമായ തുകയില്‍ മലേഷ്യയിലേക്കൊരു രസികന്‍ യാത്ര നടത്താം. എയര്‍ ഏഷ്യയുടെ വിമാനത്തില്‍ നിങ്ങള്‍ക്ക് മലേഷ്യയിലേക്ക് പറക്കാം. ലോകത്തെതന്നെ ഏറ്റവും ചിലവ് കുറഞ്ഞ വിമാന സര്‍വ്വീസായ എയര്‍ ഏഷ്യയില്‍ നിങ്ങള്‍ക്ക് മലേഷ്യയെന്ന സുന്ദരിയെ അടുത്തറിയാം. ഏഷ്യയിലും ആസ്‌ട്രേലിയയിലും നൂറ് കേന്ദ്രങ്ങളിലേക്ക് നിങ്ങള്‍ക്ക് ചിലവ് കുറഞ്ഞ യാത്രകള്‍ നടത്താം. 

വൈകിക്കേണ്ട, ഉടന്‍ എയര്‍ ഏഷ്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്യൂ, ലോകത്തെ അറിഞ്ഞ് ജീവിതം ആസ്വദിക്കു... 

Click here to book your flights NOW!!!

#Malaysia Holidays, #Petrona Towers, #Kuala Lumpur shopping, #Batu Caves, #Genting Highlands, #Langkawi Island, #Malacco

click me!