റിപ്പബ്ലിക് ദിനത്തില്‍ കിടിലന്‍ ഓഫറുമായി സ്പൈസ് ജെറ്റ്: ടിക്കറ്റിന് വെറും 769 രൂപ മാത്രം

Published : Jan 24, 2018, 04:00 PM ISTUpdated : Oct 05, 2018, 03:41 AM IST
റിപ്പബ്ലിക് ദിനത്തില്‍ കിടിലന്‍ ഓഫറുമായി സ്പൈസ് ജെറ്റ്: ടിക്കറ്റിന് വെറും 769 രൂപ മാത്രം

Synopsis

ദില്ലി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കിടിലന്‍ ഓഫറുമായി സ്‌പൈസ് ജെറ്റ് രംഗത്ത്. കുറഞ്ഞ കാലയളവിലേയ്ക്കുള്ള പ്രമോഷണല്‍ വില്‍പ്പനയുമായാണ് സ്‌പൈസ് ജെറ്റ് രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുന്നത്. ആഭ്യന്തര റൂട്ടുകള്‍ക്ക് 769 രൂപയും അന്താരാഷ്ട്ര റൂട്ടുകള്‍ക്ക് 2,469 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ജനുവരി 25 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഈ ഓഫര്‍ സൗകര്യം ലഭ്യമാണ്. 2018 ഡിസംബര്‍ 12 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ഇത്തരത്തില്‍ ബുക്ക് ചെയ്യാവുന്നതാണ്.

769 രൂപയ്ക്ക് യാത്ര ചെയ്യാവുന്ന ആഭ്യന്തര റൂട്ടുകള്‍ ഇവയാണ്: 

ജമ്മു - ശ്രീനഗർ
സിൽചാർ - ഗുവാഹത്തി
ഡെറാഡൂൺ - ദില്ലി
ഡൽഹി - ജയ്പൂർ
അഗർത്തല - ഗുവാഹത്തി
കോയമ്പത്തൂർ - ബംഗളൂരു
കൊച്ചി - ബംഗളുരു
ദില്ലി - ഡെറാഡൂൺ

അന്താരാഷ്ട്ര യാത്ര: ചെന്നൈയില്‍ നിന്ന് കൊളംബോ വരെയുള്ള അന്താരാഷ്ട്ര സര്‍വ്വീസാണ് 2,469 രൂപയ്ക്ക് ലഭിക്കുക. മറ്റ് സ്ഥലങ്ങളിലേയ്ക്ക് ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല.

സ്‌പൈസ് ജെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.spicejet.com വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍, ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവയിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. സ്‌പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്കും വീണ്ടും നിരക്ക് ഇളവ് ലഭിക്കും. കൂടാതെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ ചെക്ക് ഇൻ ചെയ്യുന്നതിനും മുൻ​ഗണന ലഭിക്കുന്നതാണ്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയങ്ങൾ കീഴടക്കി 6 ലക്ഷത്തിൽ താഴെ വിലയുള്ള ഈ 7 സീറ്റർ കാർ
മഹീന്ദ്രയുടെ അടുത്ത നീക്കം; നിരത്തിലെത്താൻ അഞ്ച് പുത്തൻ താരങ്ങൾ