ഈ റോഡുകളില്‍ ഇനി വാഹനവുമായി പറക്കാം; നിര്‍ണായക തീരുമാനവുമായി കേന്ദ്രം

By Web DeskFirst Published Apr 17, 2018, 6:40 PM IST
Highlights
  • ഈ റോഡുകളില്‍ ഇനി വാഹനവുമായി പറക്കാം
  • നിര്‍ണായക തീരുമാനവുമായി കേന്ദ്രം

ദില്ലി: രാജ്യത്തെ എക്സ്പ്രസ് ഹൈവേകളിലെ വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്ററായി ഉയർത്തും. കേന്ദ്ര സർക്കാരിന്‍റേതാണ് തീരുമാനം. ദേശീയ പാതകളിലെ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്ററായും ദേശീയ പാതകളിൽ ഇരുചക്രവാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും അനുവദിച്ചിരിക്കുന്ന പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായും ഉയർത്തി.

മുമ്പ് 80 കിലോമീറ്റര്‍ മാത്രം വേഗമെടുക്കാന്‍ അനുമതിയുണ്ടായിരുന്ന ടാക്സി വാഹനങ്ങൾക്ക് ഇനിമുതല്‍എക്സ്പ്രസ് ഹൈവേകളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാം; ഇതേ വാഹനങ്ങളുടെ ദേശീയപാതയിലെ പരമാവധി വേഗം 80ല്‍ നിന്നും 90 കിലോമീറ്ററായി ഉയര്‍ത്തി. എന്നാല്‍ നഗരങ്ങളിൽ ടാക്സികളുടെ പരമാവധി മണിക്കൂറിൽ 70 കിലോമീറ്റരാണ്. നഗരപരിധിയിൽ ഇരുചക്രവാഹനങ്ങളുടെ പരമാവധി വേഗം 40 കിലോമീറ്ററില്‍ നിന്നും 60 കിലോമീറ്ററായി ഉയർത്തി.

എന്നാല്‍ എക്സ്പ്രസ് വേകളിലും ദേശീയ പാതകളിലുമൊക്കെ പ്രത്യേക മേഖലകളിൽ മാത്രമാണു പരമാവധി വേഗം കൈവരിക്കാൻ വാഹനങ്ങൾക്ക് അനുമതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

click me!