
ജൂലൈയില്‍ ജിഎസ്ടി നടപ്പാകുമ്പോള്‍ ആഡംബര കാറുകള്‍ക്കു നികുതിഭാരം കുറയുമെന്നു വ്യക്തമായതോടെ നിര്‍മാതാക്കള്‍ വിലക്കുറവ്പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ കാര്‍ വാങ്ങാന്‍ ജൂലൈ ഒന്നുവരെ കാത്തിരിക്കാനുള്ള സാധ്യത മറികടക്കാനാണിത്.
മെഴ്‌സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു എന്നീ മൂന്നു പ്രമുഖ ജര്‍മന്‍ കമ്പനികളും പലരൂപത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ അവസാനം വരെയാണ് ഓഫറുകള്‍. ബെന്‍സ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒന്‍പതു മോഡലുകള്‍ക്കാണ് വിലയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
സിഎല്‍എയ്ക്ക് 1.4 ലക്ഷം രൂപ ഇളവ് കിട്ടുമ്പോള്‍ മേബാക് എസ് 500 മോഡലിന് ഏഴു ലക്ഷം രൂപയാണ് വിലക്കുറവ്. ഔഡി എ3 സെഡാന് 50000 ഒന്നര ലക്ഷം രൂപ ഇളവ് കിട്ടും. എ8 സെഡാന് 10 ലക്ഷവും. ബിഎംഡബ്ല്യു 12% വരെ ആനുകൂല്യം വിലയില്‍ നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ പലിശനിരക്ക്, സൗജന്യ സര്‍വീസ് പാക്കേജ് തുടങ്ങിയവയുമുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.