ഈ ആരാധനാലയങ്ങള്‍ നിങ്ങളെ ഭയപ്പെടുത്തും

By Web DeskFirst Published Aug 9, 2017, 8:08 PM IST
Highlights

1. മഹേന്ദിപൂര്‍ ബാലാജി ക്ഷേത്രം, രാജസ്ഥാന്‍
രാജസ്ഥാനിലെ ദൗസ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തില്‍ ഇന്നും പ്രേത  ഉച്ഛാടനം നടക്കാറുണ്ടത്രെ. ഒരുപക്ഷേ പ്രതോച്ഛാടനം നടക്കുന്ന ഇന്ത്യയിലെ ഏക സ്ഥലവുമിതാണെന്നാണ് കരുതുന്നത്. ഓരോ ദിവസവും ആയിരക്കണക്കിനാളുകള്‍ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നു. കഠിനമായ ശാരീരിക പീഡനങ്ങളിലൂടെയാണ് ഭക്തര്‍ പ്രായ്ശ്ചിത്വം ചെയ്യുന്നത്.  ചൂട് വെള്ളം സ്വയം കോരി ദേഹത്ത് ഒഴിക്കുന്നത് ഇവിടുത്തെ പ്രധാന  കര്‍മ്മമാണ്.  ഈ പ്രദേശത്തിന് ചുറ്റും പൈശാശിക ശക്തിയുണ്ടെന്നാണ് ജന വിശ്വാസം .

2.ഹസ്‌റത്ത് സയ്ദ് അലി മിറ ദത്തര്‍ ദര്‍ഗ, ഗുജറാത്ത്
ഗുജറാത്തിലെ യൂനിവ ഗ്രാമത്തിലെ ദര്‍ഗ. പിശാച് ബാധിത സ്ത്രീകളെ ഇവിടെ കൊണ്ടുവരുകയാണ്  പതിവ്. എല്ലാ മതവിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്കും ഇവിടെ വരാം. പല  തരത്തിലുള്ള  വളരെ അജ്ഞാതമായ കാര്യങ്ങള്‍ ഇവിടെ   നടക്കാറുണ്ടെന്നാണ് പലരും പറയുന്നത്. ശരീരത്തിലെ ബാധയകറ്റാന്‍ ഇവിടെയെത്തുന്ന സ്‍ത്രീകള്‍ സ്വയം ചുവരുകളില്‍ ബന്ധിതരാകുകയാണത്രെ പതിവ്.

3. ശ്രീ കഷ്ടബന്‍ജന്‍ ദേവ് ഹനുമാന്‍ജ് മന്ദിര്‍ , ഗുജറാത്ത്
ഈ ഹനുമാന്‍ ക്ഷേത്രത്തിലും പൈശാശിക ശക്തികളുടെ ആക്രമണം നേരിടുന്നവരുടെ ബാധ ഒഴിപ്പിക്കുയാണ് പതിവ്

4. ദേവ്ജി മഹാരാജ് മന്ദിര്‍, മധ്യപ്രദേശ്
വെളുത്തവാവ് ദിവസങ്ങളില്‍ സാധാരണയായി ആള്‍ക്കാര്‍ ഇവിടെയെത്തും. പ്രേത ബാധിതരെ  വിശുദ്ധമായ ചൂല് കൊണ്ടടിക്കുന്നതാണ് ഇവിടുത്തെ പ്രധാന പതിവ്. ചെയ്ത് പോയ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്വമായി കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് വെക്കുന്ന ഒരു രീതിയുണ്ട്. എല്ലാവര്‍ഷവും നടക്കുന്ന 'ഭൂത് മേള'യും ഈ പ്രദേശത്തി്ന്റെ  വിചിത്രതയെ എടുത്തുകാണിക്കുന്നു.

5. ദത്താത്രേയ മന്ദിര്‍ , ഗന്‍ഗാപൂര്‍
കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിയിലാണ് ഈ ക്ഷേത്രം. അമാവാസി ദിനങ്ങളില്‍ ക്ഷേത്രം സജീവമാകും.  ആ ദിനങ്ങളില്‍ ക്ഷേത്രത്തില്‍ ആള്‍ക്കാര്‍ നിറഞ്ഞ് കഴിഞ്ഞാല്‍ മഹാമന്‍ഗള്‍ ആരതി തുടങ്ങും.  രാത്രി 11.30 നാണ് ഈ ചടങ്ങ് നടക്കുക.  ഈ ചടങ്ങ് തുടങ്ങിക്കഴിഞ്ഞാല്‍ അലര്‍ച്ചകളും കൂവലുകളും നിലവിളികളും  കേള്‍ക്കാന്‍ തുടങ്ങും. ദൈവത്തെ നിന്ദിച്ചുളള അധിക്ഷേപ വാക്കുകളും ഇവിടെ കൂടൂന്നവര്‍ വിളിച്ച് പറയാറുണ്ട്.   തങ്ങളുടെ ഉള്ളിലെ ചെകുത്താനാണ് ഇവ പറയിക്കുന്നതെന്നാണ് വിശ്വാസം.  അലറിച്ചകളും നിലവിളികളും ഉച്ചത്തിലാകുമ്പോള്‍ പലരും മതിലുകളിലും ചുമരുകളിലും മറ്റും വലിഞ്ഞു കയറുമെന്നും പറയപ്പെടുന്നു.

6. നിസാമുദീന്‍ ദര്‍ഗ, ദില്ലി
സഞ്ചാരികളും ഭക്തരുമൊക്കെ തിങ്ങി നിറയുന്ന നിസാമുദ്ദീന്‍ ദര്‍ഗയില്‍ ഒഴിഞ്ഞ ചില മുറികളുണ്ടെന്ന് പറയപ്പെടുന്നു. ഇവിടെ വച്ച് ഉച്ഛാടനം നടക്കാറുണ്ടത്രെ. കരച്ചിലുകളും അലമുറകളും നിലവിളികളും ഈ ഭാഗങ്ങളില്‍ കേള്‍ക്കാറുണ്ടെന്ന് പലരും പറയുന്നു.

7. ചന്ദി ദേവി ക്ഷേത്രം, ഹരിദ്വാര്‍
ഉഗ്രരൂപിണിയായ ദേവി സങ്കല്‍പ്പമാണ് ചന്ദി ദേവി ക്ഷേത്രത്തിലുള്ളത്.  നവരാത്രി ദിവസങ്ങളില്‍ ദേവിയുടെ ശക്തി പതിന്മടങ്ങാകുമെന്നാണ് വിശ്വാസം. അതുകൊണ്ട് നവരാത്രി ദിവസങ്ങളില്‍ ഇവിടെ ബാധ ഒഴിപ്പിക്കല്‍ നടക്കാറുണ്ട്.

8.ഹര്‍സു ബ്രാം ക്ഷേത്രം, ബീഹാര്‍
ബീഹാര്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലാണ് ഈ ക്ഷേത്രം. സ്വയം ആരാധിക്കപ്പെടാന്‍ ആഗ്രഹിച്ച ഒരു ബ്രാഹമണന്‍റെ  ആത്മാവിന്റെ വീടാണിതെന്നാണ് വിശ്വാസം.  പിശാചുക്കളെ ശരീരത്തില്‍ നിന്ന് ഒഴിപ്പിക്കാനും ഉച്ഛാടനത്തിനുമായ് ഇവിടെ ആള്‍ക്കാര്‍ വരാറുണ്ട്.

9. സാന്‍റ്  സാബീര്‍ ദര്‍ഗ , ചെയിന്‍പൂര്‍
ഭീതിജനകമായ അന്തരീക്ഷമാണ് ഈ ദര്‍ഗക്ക് ചുറ്റും.   പ്രായശ്ചിതത്തിനായി ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട ചെറുപ്പക്കാരും ഉന്മാദത്തിലാഴ്ന്ന്  പ്രാര്‍ത്ഥനകളിലേര്‍പ്പെട്ട സ്ത്രീകളുമൊക്കെ ഇവിടുത്തെ  പതിവ് കാഴ്ച്ചകളാണ്

 

 

Story & Photo courtesy: Scoop whoop

 

 

click me!