കിടിലന്‍ എക്സ്‍ചേഞ്ച് ഓഫറുമായി ഹീറോ

Published : Feb 07, 2019, 04:40 PM IST
കിടിലന്‍ എക്സ്‍ചേഞ്ച് ഓഫറുമായി ഹീറോ

Synopsis

രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടോര്‍ കോര്‍പ് കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുമായ് രംഗത്ത്

രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടോര്‍ കോര്‍പ് കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുമായ് രംഗത്ത്. ഉപഭോക്താക്കളുടെ കൈകളിലുള്ള പഴയ സ്‌കൂട്ടര്‍ എക്സ്ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സ്വന്താമാക്കാവുന്ന ഓഫറാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. ഒപ്പം എക്സ്ചേഞ്ച് ചെയ്യുന്ന സ്‌കൂട്ടറിന് നിലവിലുള്ള വിപണി വിലയേക്കാള്‍ 6,000 രൂപ കമ്പനി കൂടുതല്‍ നല്‍കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പഴയ സ്‌കൂട്ടറുകള്‍ പൊതുനിരത്തില്‍ നിന്നും നീക്കം ചെയ്‍ത് അന്തരീക്ഷ മലിനീകരണം പരമാവധി കുറക്കാനുള്ള ശ്രമത്തിന്‍റ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

ആതറിന്‍റെ ബജറ്റ് സ്‍കൂട്ടർ? EL01 ഡിസൈൻ രഹസ്യം
കെടിഎം 160 ഡ്യൂക്ക്: പുതിയ ഡിസ്‌പ്ലേയുടെ രഹസ്യം