ഹീറോ ബൈക്കുകളുടെ പാര്‍ട്സുകള്‍ ഇനി ഓൺലൈനില്‍

Web Desk |  
Published : Apr 21, 2018, 05:28 PM ISTUpdated : Jun 08, 2018, 05:45 PM IST
ഹീറോ ബൈക്കുകളുടെ പാര്‍ട്സുകള്‍ ഇനി ഓൺലൈനില്‍

Synopsis

ഓര്‍ഡര്‍ ചെയ്യുന്ന സ്പെയറുകള്‍ വീട്ടുപടിക്കലെത്തിക്കും

മുംബൈ: എണ്ണം കൊണ്ട് ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാദാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പ് ഇപ്പോള്‍ ഓണ്‍ലൈനില്‍. ഹീറോ ബൈക്കുകളുടെ സ്പെയര്‍ പാര്‍ട്ടസുകള്‍ ഇനി മുതല്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ സാധിക്കും. 

www.hgpmart.com എന്ന വെബ്സൈറ്റ് വഴിയാണ് സ്പെയറുകള്‍ ഓര്‍ഡര്‍ ചെയ്യാവുന്നത്. ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്യുന്നവ വീട്ടുപടിക്കലെത്തിക്കും. ഹീറോ മോട്ടോര്‍ കോര്‍പ്പിന്‍റെ ഔട്ട്ലറ്റുകളുടെ വിപുലമായ നെറ്റ്‍വര്‍ക്കിന്‍റെ സഹായത്തോടെയാണ് സ്പെയര്‍ വിതരണ ശൃഖല ഹീറോ സൃഷ്ടിച്ചിരിക്കുന്നത്. 

ഹീറോ മോട്ടോര്‍ കോര്‍പ്പിന്‍റെ സ്പെയറുകള്‍ വാങ്ങാന്‍ മോഡലിന്‍റെ പേരും നിര്‍മ്മാതാവിന്‍റെ പേരും നല്‍കിയാല്‍ മതി. ഹീറോയുടെ ആദ്യ ഓണ്‍ലൈന്‍ സ്പേയ്സാണിത്. നേരത്തെ സ്നാപ് ഡീലുമായി ഹീറോയ്ക്ക് പാര്‍ട്ട്നര്‍ഷിപ്പുണ്ടായിരുന്നു. ഈ സൗകര്യം ലക്ഷക്കണക്കിനു വരുന്ന ഹീറോ ബൈക്ക് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയാണ്. 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

വിപണി പിടിക്കാൻ 7 പുതിയ കോംപാക്റ്റ് എസ്‌യുവികൾ
ടാറ്റയുടെ പുതിയ നീക്കം: ഇലക്ട്രിക് കാർ വില കുറയുന്നു!