എക്‌സ്ട്രീം 200 Rന്‍റെ വില പുറത്ത്; അമ്പരന്ന് വാഹനലോകം

Web Desk |  
Published : Jul 08, 2018, 03:39 AM ISTUpdated : Oct 02, 2018, 06:48 AM IST
എക്‌സ്ട്രീം 200 Rന്‍റെ വില പുറത്ത്; അമ്പരന്ന് വാഹനലോകം

Synopsis

എക്‌സ്ട്രീം 200 Rന്‍റെ വില പുറത്ത് അമ്പരന്ന് വാഹനലോകം

വിപണിയിലെത്തും മുമ്പേ എക്‌സ്ട്രീം 200 R മോഡലിന്‍റെ വില പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടോ കോര്‍പ്പ്.  88,000 രൂപ എക്സ്ഷോറൂം വിലയിലാണ് പുതിയ ഹീറോ എക്സ്ട്രീം 200R വിപണിയിലെത്തുക.

ഡയമണ്ട് ഫ്രെയിം ഷാസിയെ അടിസ്ഥാനപ്പെടുത്തിയെത്തുന്ന ബൈക്കിന് മുന്നില്‍ 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമാണുള്ളത്.  276 mm ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ 220 mm ഡിസ്‌കും. 17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണുള്ളത്.  39.9 കിലോമീറ്റര്‍ മൈലേജാണ് കമ്പനിയുടെ അവകാശവാദം.

കാര്‍ബ്യുറേറ്റഡ് പതിപ്പിലാണ് എക്സ്ട്രീം 200R വിപണിയില്‍ എത്തുക. ഏറ്റവും പുതിയ 200 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് എക്സ്ട്രീം 200R -ല്‍. എഞ്ചിന് പരമാവധി 18.1 bhp കരുത്തും 17.2 Nm torque ഉം സൃഷ്ടിക്കും. വിറയല്‍ കുറയ്ക്കാന്‍ പ്രത്യേക ഷാഫ്റ്റും എഞ്ചിനില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. അഞ്ചു സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്കോഡയുടെ റെക്കോർഡ് കുതിപ്പ്: കൈലാഖ് എന്ന മാന്ത്രികൻ
ടാറ്റ പഞ്ച് ഇവിയും സിട്രോൺ ഇസി3യും തമ്മിൽ; ഏതാണ് മികച്ചത്?