ഹൈടെക്ക് വാഹനങ്ങളുമായി അഗ്നിശമനസേന

By Web DeskFirst Published Aug 30, 2017, 8:14 PM IST
Highlights

തിരുവനന്തപുരം: അഗ്നിശമന സേനയും ഹൈടെക്ക് ആകുന്നു.  ജിപിഎസ് ഉള്‍പ്പടെ സാങ്കേതിക മികവേറിയ 60 പുത്തന്‍ വാഹനങ്ങള്‍ മുഖ്യമന്ത്രി സേനയ്ക്ക് കൈമാറി. രാജ്യത്ത് തന്നെ മിനി വാട്ടര്‍മിസ്റ്റ് ഫയര്‍ എന്‍ജിന്‍ സംവിധാനം എത്തുന്നത് കേരളത്തിലെ അഗ്നിശമന സംഘത്തിന്. ജിപിഎസ് അടക്കം അത്യാധുനിക സൗകര്യങ്ങള്‍ എല്ലാമുള്ള 60 വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ എത്തുന്നത് .

ഇടവഴികളിലും തുരുത്തുകളിലും തീപടിത്തമുണ്ടാവുകയോ അപകടങ്ങളുണ്ടാവുകയോ ചെയ്താൽ പെട്ടെന്ന് സഹായമെത്തിക്കാനാണ്   ചെറിയ അഗ്നശമന വാഹനങ്ങള്‍. 35 വാഹനങ്ങളാണ് സേനക്ക് നൽകുന്നത്. 400 ലിറ്റർ വെള്ളം കൊള്ളാൻ കഴിയുന്ന  വാഹനം 27 മിനിറ്റ് തുടർച്ചയായി പ്രവർത്തിപ്പിക്കാം.

3000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കുകള്‍ ഘടിപ്പിച്ച മിനി വാട്ടർ ടെണ്ടറുകളാണ് മറ്റൊരു പ്രത്യേക. വലിയ വാഹനങ്ങള്‍ കടന്നുപോകാത്ത സ്ഥലങ്ങളിൽ സഹായമെത്തിക്കാനുള്ള ഈ വാഹനങ്ങള്‍ ആദ്യമായാണ് സേനക്ക് ലഭിക്കുന്നത്.  18 കോടി ചെലവാക്കിയാണ് വാഹനങ്ങള്‍ വാങ്ങിയത്. ബഹുനില കെട്ടിടങ്ങളിൽ തീപിടിച്ചാൽ കെടുത്താനുള്ള സ്കൈ ലിഫ്റ്റ് വാങ്ങാനും അഗ്നിശമന സേനയുടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനും നടപടികളും ആരംഭിച്ചിട്ടുണ്ട്.

മാളുകള്‍, പടക്കനിര്‍മ്മാണശാലകള്‍, ജലാശയങ്ങള്‍ അടക്കം അപകടസാധ്യത കൂടുതുള്ള മേഖലക്കായി 12,000 ലിറ്റര്‍ വെള്ളം വരെ വഹിക്കാന്‍ കഴിയുന്ന വാട്ടര്‍ ബ്രൗസര്‍ ഉടന്‍ എത്തിക്കുമെന്ന്  ഫ്ലാഗ് ഓഫിന് എത്തിയ മുഖ്യന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയിട്ടുമുണ്ട്.

 

click me!