ഇന്ത്യന്‍ നിരത്തിലേക്ക് ഹോണ്ടയുടെ പുതിയ ആറു കാറുകള്‍

Published : Oct 31, 2017, 06:09 PM ISTUpdated : Oct 05, 2018, 02:44 AM IST
ഇന്ത്യന്‍ നിരത്തിലേക്ക് ഹോണ്ടയുടെ പുതിയ ആറു കാറുകള്‍

Synopsis

ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്​തമാക്കുന്നതി​​ന്‍റെ ഭാഗമായി ആറ്​ പുതിയ കാറുകൾ പുറത്തിറക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 2017ലെ ടോക്കിയോ മോ​ട്ടോർ ഷോയിലാണ്​ ഹോണ്ടയുടെ സുപ്രധാന പ്രഖ്യാപനം. അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ കാറുകൾ പുറത്തിറക്കാനാണ്​ കമ്പനിയുടെ പദ്ധതി.

ആറു വാഹനങ്ങളും പുതിയ മോഡലുകളായിരിക്കുമെന്നും നിലവിലുള്ളവയുടെ പരിഷ്‌കരിച്ച പതിപ്പുകളായിരിക്കില്ലെന്നും ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സി.ഇ.ഒ. യോയിചിറോ യുനോ വ്യക്തമാക്കി. ഏതൊക്കെ മോഡലുകളാണ് പുറത്തിറക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ മോഡലുകളില്‍ ഇലക്ട്രിക് കാറുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  ചെറു എസ്.യു.വിയായ സിആര്‍-വിയുടെ പുതിയ പതിപ്പ്, ചെറു സെഡാനായ പുതിയ അമേസ് എന്നിവ അടുത്ത വര്‍ഷം പുറത്തിറങ്ങും. 2019-ഓടെ സെഡാന്‍ മോഡലായ സിവിക്, ക്രോസ് ഓവറായ ഹോണ്ട എച്ച്ആര്‍-വി എന്നിവയും പുറത്തിറങ്ങിയേക്കും.

ഇന്ത്യയിൽ ഇലക്​ട്രിക്​ കാറുകൾ പുറത്തിറക്കാൻ തൽക്കാലം പദ്ധതിയില്ലെങ്കിലും ഇന്ത്യൻ വിപണിക്കായി ഹൈബ്രിഡ്​ കാറുകൾ പരിഗണിക്കും. സർക്കാറി​​ന്‍റെ നയം കൂടി അറിഞ്ഞ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകു. അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ ആറ്​ പുതിയ കാറുകൾ പുറത്തിറക്കും. 2020–ഓടെ മലിനീകരണ ചട്ടമായ ബി.എസ്​6ലേക്ക്​  ഇന്ത്യൻ വിപണിയിൽ എത്താനാവുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്​തമാക്കി.

2020-ഓടെ അടുത്ത തലമുറയില്‍പ്പെട്ട ജനപ്രിയ സെഡാന്‍ സിറ്റിയുടെ പുതിയ മോഡല്‍ പുറത്തിറക്കാനുളള തയ്യാറെടുപ്പിലാണ് കമ്പനി. നോര്‍ത്ത് അമേരിക്കന്‍ വിപണിയില്‍ ഇതിനോടകം അവതരിപ്പിച്ച പത്താം തലമുറ സെഡാനായ അക്കോര്‍ഡ് 2020-ഓടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനും തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം ഇന്ത്യയിൽ ഹൈബ്രിഡ്​ കാറുകളുടെയും വൈദ്യുത വാഹനങ്ങളുടെയും ഭാവി തികഞ്ഞ അനിശ്​ചിതത്വത്തിലാണെന്ന്​ ഹചിഗൊ വെളിപ്പെടുത്തി. കഴിഞ്ഞ ജൂലൈയിൽ ജി.എസ്​.ടി നടപ്പിലാക്കിയതോടെ ഹൈബ്രിഡ്​ വാഹനങ്ങളുടെ വില ഉയർന്നിരുന്നു. ഇതാണ്​ ഹോണ്ടയു​ൾപ്പടെയുള്ള കമ്പനികളെ ആശങ്കപ്പെടുത്തുന്നത്​.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം; നിരത്തിലെത്താൻ അഞ്ച് പുത്തൻ താരങ്ങൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?