വരുന്നൂ ഹ്യുണ്ടായി പിക്കപ്പ് ട്രക്കുകള്‍

By Web TeamFirst Published Dec 9, 2018, 11:31 PM IST
Highlights

വിദേശരാജ്യങ്ങളിലെ പിക്കപ്പ് ട്രക്ക് മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിക്കാനൊരുങ്ങി കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായ്.  2015-ല്‍ അവതരിപ്പിച്ച സാന്റ ക്രൂസ് എന്ന പിക്കപ്പ് ട്രക്കിന്‍റെ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും പുതിയ പിക്കപ്പ് ട്രക്കിന്‍റെ നിര്‍മ്മാണം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മിഡ്‌സൈഡ്, ഫുള്‍ സൈസ് എന്നീ രണ്ട് നിരയിലാണ് മുന്‍നിര കമ്പനികള്‍ പിക്കപ്പ് ട്രക്കുകള്‍ പുറത്തിറക്കുന്നത്. ഹ്യുണ്ടായുടെ മോഡല്‍ ഇതില്‍ ഏത് നിരയില്‍പ്പെടുമെന്നുള്ള കാര്യം വ്യക്തമല്ല. ഈ പിക്കപ്പ് ട്രക്ക് പുറത്തിറങ്ങിയ ശേഷം ഇതേ പ്ലാറ്റ്‌ഫോമില്‍ ഹ്യുണ്ടായുടെ ഉപകമ്പനിയായ കിയ മോട്ടോഴ്‌സും പുതിയ പിക്കപ്പ് ട്രക്ക് നിരത്തിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  2020 ഓടെ പുതിയ മോഡല്‍ പിക്കപ്പുകള്‍ നിരത്തിലെത്തിയേക്കും. 
 
click me!