വെര്‍ണയുടെ പുത്തന്‍ പതിപ്പുമായി ഹ്യുണ്ടായി

By Web TeamFirst Published Nov 12, 2018, 7:34 PM IST
Highlights

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ മോഡല്‍ വെര്‍ണയുടെ പുതിയ 1.4 ലിറ്റര്‍ ഡീസല്‍ പതിപ്പ് വിപണിയിലെത്തി. E, EX എന്നീ വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ഇതിനുപുറമെ വെര്‍ണ 1.6 ലിറ്റര്‍ പതിപ്പിന്‍റെ പുതിയ രണ്ടു വകഭേദങ്ങളെയും ഹ്യുണ്ടായി അവതരിപ്പിച്ചു. 

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ മോഡല്‍ വെര്‍ണയുടെ പുതിയ 1.4 ലിറ്റര്‍ ഡീസല്‍ പതിപ്പ് വിപണിയിലെത്തി. E, EX എന്നീ വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ഇതിനുപുറമെ വെര്‍ണ 1.6 ലിറ്റര്‍ പതിപ്പിന്‍റെ പുതിയ രണ്ടു വകഭേദങ്ങളെയും ഹ്യുണ്ടായി അവതരിപ്പിച്ചു. 9.29 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം വിപണിയിലെത്തുന്നത്. 

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 89 bhp കരുത്തും 220 Nm ടോര്‍ക്കും സൃഷ്ടിക്കും. മാനുവല്‍ ഗിയര്‍ബോക്‌സ് ആറുസ്പീഡാണ് ട്രാന്‍സ്മിഷന്‍. എലൈറ്റ് i20, i20 ആക്ടിവ് മോഡലുകള്‍ക്കും ഇതേ എഞ്ചിനാണ് കരുത്തുപകരുന്നത്. 

യഥാക്രമം 9.29 ലക്ഷം, 9.99 ലക്ഷം രൂപ എന്നിങ്ങനെയാണ് 1.4 ലിറ്റര്‍ ഡീസല്‍ E, EX വകഭേദങ്ങളുടെ വില (ദില്ലി ഷോറൂം). 1.6 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്കിന് ലഭിച്ച SX പ്ലസ് വകഭേദവും 1.6 ലിറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക്കിന് ലഭിച്ച SX(O) വകഭേദവും വേര്‍ണയിലുണ്ട്. പുതിയ ചെറിയ 1.4 ലിറ്റര്‍ എഞ്ചിന്‍ പതിപ്പ് വേര്‍ണയുടെ പ്രചാരം കൂട്ടാന്‍ കാരണമാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. 

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാന്‍ കഴിയുന്ന മിററുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ വാഹനത്തെ സമ്പന്നമാക്കുന്നു.

7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, വയര്‍ലെസ് ചാര്‍ജ്ജിംഗ്, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, ക്രമീകരിക്കാവുന്ന പിന്‍ സീറ്റ് ഹെഡ്‌റെസ്റ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍, ടെലിസ്‌കോപിക് സ്റ്റീയറിംഗുകള്‍ തുടങ്ങി വാഹനത്തിന്‍റെ പ്രത്യേകതകള്‍ നീളുന്നു. ആറ് എയര്‍ബാഗുകളും വാഹനത്തിലുണ്ട്. 

ഹോണ്ട സിറ്റി, മാരുതി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് തുടങ്ങിയവരാണ് പുത്തന്‍ വെര്‍ണയുടെ മുഖ്യ എതിരാളികള്‍.

click me!