വാഹനത്തില്‍ നിന്നും ദുര്‍ഗന്ധം ഉയരുന്നുണ്ടോ? എങ്കില്‍ ഇതാണ് അപകടം!

By Web DeskFirst Published Mar 11, 2018, 8:41 AM IST
Highlights
  • എയര്‍ഫില്‍ട്ടറുകള്‍ മാറിയില്ലെങ്കില്‍

നിങ്ങള്‍ക്ക് സര്‍വീസ് ബില്ലില്‍ മാത്രം കണ്ടു പരിചയമുള്ള ഒരു വാഹനഭാഗമാണോ എയര്‍ഫില്‍ട്ടര്‍? എങ്കില്‍ ശ്രദ്ധിക്കുക. നമ്മുടെ ആരോഗ്യത്തെയും കാര്‍മൈലേജിനെയുമൊക്കെ സ്വാധീനിക്കുന്ന  ഒരു പ്രധാന ഘടകമാണിത്.

ക്യാബിന്‍ എയര്‍ഫില്‍റ്ററുകളെ നോക്കാം. അകത്തേക്ക് കടന്നുവരുന്ന വായുവിനെ ശുദ്ധീകരിക്കുന്ന ജോലിയാണ് ഇതിനുള്ളത്.കേടായ എയര്‍ഫില്‍റ്റര്‍ വാഹനത്തില്‍ അനാവശ്യ വാതകം അടിഞ്ഞുകൂടാനിടയാക്കും.

12,000 അല്ലെങ്കില്‍ 15000 മൈല്‍ കഴിയുമ്പോള്‍ എയര്‍ഫില്‍റ്റര്‍ മാറണമെന്നാണ് വാഹനനിര്‍മ്മാതാക്കള്‍ പറയുന്നത്. വാഹനത്തിന്റെ ഓണേഴ്സ് മാനുവലിലെ മെയിന്റനന്‍സ് ഷെഡ്യൂള്‍ വായിച്ച് ഇത് മനസിലാക്കുക. എയര്‍ഫില്‍റ്ററില്‍നിന്ന് ദുര്‍ഗന്ധം വരികയോ, ഫാനിനുള്ളില്‍നിന്ന് ശബ്ഗം കേള്‍ക്കുകയോ ഒക്കെ ചെയ്താല്‍ കുറച്ചുകൂടി നേരത്തേ മാറേണ്ടിവരും. ഗ്ലോബോക്സിനു പിന്നിലോ മറ്റോ ആവും സാധാരണ എയര്‍ഫില്‍റ്ററിന്റെ സ്ഥാനം. ഓണേഴ്സ് മാനുവല്‍ നോക്കി അത് മനസിലാക്കുക.

ഇനി വാഹനം സര്‍വ്വീസ് ചെയ്ത ശേഷം പുതിയ എയര്‍ഫില്‍റ്റര്‍ വെച്ചിട്ടുണ്ടെങ്കില്‍ വെറുടെ പഴയത് ഒന്ന് ആവശ്യപ്പെടുക. അതില്‍ പറ്റിപ്പിടിച്ചിരിക്കുന്നവ കണ്ടാല്‍ ഉറപ്പായും നിങ്ങള്‍ ഞെട്ടും. എയര്‍ഫില്‍റ്റര്‍ മാറുന്ന വീഡിയോ കാണാം-

click me!