2030ല്‍ രാജ്യത്ത് പെട്രോള്‍ - ഡീസല്‍ കാറുകള്‍ ഉണ്ടാവില്ല!

By Web DeskFirst Published May 3, 2017, 1:31 PM IST
Highlights

2030 ഓടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ കാറുകള്‍ ഉണ്ടാവില്ല. പെട്രോളിയം ഇറക്കുമതി ചെലവ് നിയന്ത്രിക്കാനും പ്രവർത്തന ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ട് 2030 ആകുമ്പോഴേക്ക് പൂർണമായും വൈദ്യുത വാഹനങ്ങളെ ആശ്രയിക്കാനൊരുങ്ങി ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് വന്‍തോതില്‍ വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുമെന്നു കേന്ദ്ര ഊർജ സഹമന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി ഐ ഐ) വാർഷിക സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.  

വൈദ്യുത വാഹനങ്ങളെ സ്വയം പര്യാപ്തമാക്കാന്‍ ഊർജിത ശ്രമം നടത്തുമെന്നും 2030 ല്‍ ഒരൊറ്റ ഡീസൽ, പെട്രോൾ കാർ പോലും രാജ്യത്ത് വിൽപ്പനയ്ക്കെത്തരുതെന്നാണു സർക്കാരിന്റെ മോഹമെന്നും മന്ത്രി പറഞ്ഞു.

 

 

click me!