ജീപ്പ് പ്രേമികള്‍ക്ക് ഇരുട്ടടി; കോംപസിന്‍റെ വില കുത്തനെ കൂടും

Published : Dec 16, 2017, 09:54 AM ISTUpdated : Oct 04, 2018, 11:49 PM IST
ജീപ്പ് പ്രേമികള്‍ക്ക് ഇരുട്ടടി; കോംപസിന്‍റെ വില കുത്തനെ കൂടും

Synopsis

പുതുവര്‍ഷത്തില്‍ വാഹനങ്ങളുടെ വിലവര്‍ദ്ധിപ്പിക്കുമെന്ന് രാജ്യത്തെ മിക്കവാറും ഭൂരിപക്ഷം വാഹനനിര്‍മ്മാതാക്കളും കഴി‌ഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഐക്കണിക് ബ്രാന്‍റ് ജീപ്പ് കോംപസിന്റെ വിലയും വർധിപ്പിക്കാൻ അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ എഫ് സി എ ഇന്ത്യയും തീരുമാനിച്ചിരിക്കുന്നു. എൻട്രി ലവൽ മോഡൽ ഒഴികെയുള്ള കോംപസിന്റെ വകഭേദങ്ങളുടെ വിലയിൽ രണ്ടു മുതൽ നാലു ശതമാനം വരെ വില വർധനയാണുണ്ടാകുക. ഇതോടെ അടിസ്ഥാന മോഡലിനൊഴികെ 80,000 രൂപയോളം വില വർദ്ധിക്കും. അടിസ്ഥാന മോഡലിന്‍റെ വില എക്സ് ഷോറൂം വില 15.16 ലക്ഷം രൂപയായി തുടരും.

കഴിഞ്ഞ ജൂലൈയിലാണു സ്പോർട്, ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ് എന്നീ  മൂന്നു വകഭേദങ്ങളോടെ കോംപസ് നിരത്തിലെത്തിയത്. ലോഞ്ചിറ്റ്യൂഡ് വകഭേദത്തിന്റെ ഷോറൂം വില 17.13 ലക്ഷം രൂപ മുതലും ലിമിറ്റഡിന്റേത് 18.68 മുതൽ 21.73 ലക്ഷം രൂപ വരെയുമാണ്.  അരങ്ങേറ്റം കുറിച്ച് നാലു മാസത്തിനകം ‘കോംപസി’ന്റെ മൊത്തം വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ടിരുന്നു.

പുതുവര്‍ഷത്തില്‍ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാത്രമാണ് ഇനി രാജ്യത്തെ വാഹനവില വർധന പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്. ഉൽപന്ന വില ക്രമമായി ഉയർന്നതു മൂലമുണ്ടായ അധിക ബാധ്യതയാണ് വിലവര്‍ദ്ധനക്കുള്ള പലരും കാരണമായി പറയുന്നത്. മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങലിലാണ് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. മഹീന്ദ്രയുടെ പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വിലയില്‍ മൂന്ന് ശതമാനം വരെയാണ് വര്‍ധനവുണ്ടാകുക.

മാരുതിയുടെ നിലവിലെ വിലയില്‍ രണ്ടു ശതമാനം വരെയാണ് വര്‍ദ്ധിക്കുക. ഇസുസു, സ്കോഡ, ഹോണ്ട, ടോയോട്ട തുടങ്ങിയവരും വിലവര്‍ദ്ധിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു. ജനുവരി 1 മുതല്‍ ടൊയോട്ട വാഹനങ്ങളുടെ വിലയില്‍ മൂന്നു ശതമാനം വര്‍ദ്ധനവുണ്ടാകും.

25,000 രൂപ വരെ വില വര്‍ധിക്കുമെന്നാണ് ഹോണ്ടയുടെ പ്രഖ്യാപനം. ഒരു ലക്ഷം രൂപ വരെയാണ് ഇസുസു കാറുകളില്‍ വില വര്‍ധിക്കുന്നത്. സ്‍കോഡ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്. ഫോര്‍ഡ് വാഹനങ്ങളുടെ വിലയിൽ നാലു ശതമാനം വരെ വർധനയാണു വരിക.   ടാറ്റ മോട്ടോഴ്‍സും വിലവര്‍ദ്ധിപ്പിക്കും. 25,000 രൂപയുടെ വരെ വർദ്ധനവാണ് ടാറ്റ വാഹനങ്ങളിലുണ്ടാവുക.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

പുതിയ സെൽറ്റോസ് വരുന്നു: ഡിസൈൻ രഹസ്യങ്ങൾ
ഇന്ത്യയിലെ അഞ്ച് അതീവ സുരക്ഷിത വാഹനങ്ങൾ, വിലയും തുച്ഛം