വരൂന്നൂ കോംപസിനു ശേഷം മറ്റൊരു കിടിലന്‍ മോഡലുമായി ജീപ്പ്

Web Desk |  
Published : Mar 16, 2018, 05:54 PM ISTUpdated : Jun 08, 2018, 05:53 PM IST
വരൂന്നൂ കോംപസിനു ശേഷം മറ്റൊരു കിടിലന്‍ മോഡലുമായി ജീപ്പ്

Synopsis

നാലാം തലമുറ റാങ്ക്‌ളര്‍ ഇന്ത്യയിലേക്ക്

അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ഐക്കണിക്ക് മോഡല്‍ റാങ്ക്‌ളറിന്‍റെ പുതിയ ഇന്ത്യിയിലേക്കെത്തുന്നു. കഴിഞ്ഞ വര്‍ഷം ലോസ് ആഞ്ചല്‍സ് ഓട്ടോ ഷോയില്‍ അവതരിച്ച നാലാം തലമുറ റാങ്ക്‌ളറാണ് ഇന്ത്യയിലെത്തുന്നത്. വാഹനത്തിന്‍റെ ഗോവയില്‍ നടക്കുന്ന പരീക്ഷണ ഓട്ടത്തിന്‍റെ ദൃശ്യങ്ങല്‍ വൈറലായിക്കഴിഞ്ഞു. നിലവില്‍ റാങ്ക്‌ളര്‍ അണ്‍ലിമിറ്റഡ് മോഡലാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ളത്.  

പുതിയ വാഹനത്തിനു നിലവിലുള്ള റാങ്ക്‌ളറില്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങളില്ല. മുന്നിലെ 7 സ്ലേറ്റ് ഗ്രില്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡേ ടൈ റണ്ണിങ് ലൈറ്റ്, ഫോഗ് ലാംമ്പ് എന്നിവ വാഹനത്തിനു കരുത്തുറ്റ രൂപം സമ്മാനിക്കുന്നു. വീല്‍ബേസ് കൂട്ടി. ഭാരക്കുറവാണ് പുത്തന്‍ റാങ്ക്ളറിന്‍റെ ഏറ്റവും വലിയ പ്രത്യകത.
ലൈറ്റ്‌വെയിറ്റ് മെറ്റീരിയല്‍സ് ഉപയോഗിച്ചാണ് നിര്‍മാണം. അതിനാല്‍ 90 കിലോഗ്രാം ഭാരം കുറച്ചാണ് പുതിയ റാങ്ക്‌ളര്‍ എത്തുന്നത്.

ഇരട്ട നിറത്തിലാണ് ഡാഷ്‌ബോര്‍ഡ്. ഉയര്‍ന്ന വകഭേദത്തില്‍ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. താഴ്ന്ന വകഭേദങ്ങളില്‍ ഇത് 5.0 ഇഞ്ച്. 7.0 ഇഞ്ച് എന്നിങ്ങനെയാണ്.
പെന്റാസ്റ്റാര്‍ V6, V6 എക്കോഡീസല്‍ എന്നിവയ്ക്ക് പുറമേ രണ്ട് പുതിയ ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകളിലും 2018 റാങ്ക്‌ളര്‍ പുറത്തിറങ്ങും. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 270 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ 197 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും നല്‍കും. 3.0 ലിറ്റര്‍ V 6 ഡീസല്‍ എന്‍ജിന്‍ 240 ബിഎച്ച്പി പവറും 570 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ 3.6 ലിറ്റര്‍ V6 പെട്രോള്‍ എന്‍ജിന്‍ 285 ബിഎച്ച്പി പവറും 353 എന്‍എം ടോര്‍ക്കുമേകും. 8 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍.

ടൂര്‍ ഡോര്‍, ഫോര്‍ ഡോര്‍ ബോഡി സ്‌റ്റൈലില്‍ പുതിയ റാങ്ക്‌ളര്‍ ലഭ്യമാകും. സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് എസ്, റുബികന്‍ എന്നീ മൂന്ന് പതിപ്പുകളുണ്ട് ടൂ ഡോര്‍ റാങ്ക്‌ളറിന്. അഡിഷ്ണലായി സഹാറ എന്ന പതിപ്പ് ഫോര്‍ ഡോര്‍ റാങ്ക്‌ളറിനുണ്ട്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്