
കാമുകിയെ നൈസായിട്ട് ഒഴിവാക്കിയ കാമുകന് കിട്ടിയ എട്ടിന്‍റെ പണിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്നെ വഞ്ചിച്ച കാമുകന്‍റെ കോടികള്‍ വിലയുള്ള ബെന്‍സ് കാര്‍ കാമുകി സ്വിമ്മിംഗ് പൂളില്‍ തള്ളുകയായിരുന്നു.
അമേരിക്കയിലാണ് സംഭവം. ബിസിനസുകാരനായ ഗായ് ജെന്‍ഡിലും റഷ്യൻ വശജയും മോഡലുമായ ക്രിസ്റ്റിൻ കുച്ച്മയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബർഹാമസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ബന്ധം അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചു. തുടര്‍ന്ന് കാമുകന്‍റെ ബെൻസ് എസ് ക്ലാസ് 400 ഹൈബ്രിഡ് ക്രിസ്റ്റിൻ കുച്ച്മ സ്വിമ്മിങ് പൂളിലേക്കു തള്ളുകയായിരുന്നു. ജെന്‍ഡില്‍ തനിക്ക് ബിസിനസ് തുടങ്ങാൻ സാമ്പത്തിക സഹായം ചെയ്യാം എന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.
എന്നാൽ ബിസിനസ് തുടങ്ങാൻ 50000 ഡോളർ നൽകാൻ ക്രിസ്റ്റിന ആവശ്യപ്പെട്ടതിനെ തുടർന്നാണ് പിരിഞ്ഞതെന്ന് ഗായ് ജെന്‍ഡിൽ പറയുന്നത്. പണം തരില്ലെന്ന് പറഞ്ഞതോടെ തന്റെ മുഖത്തേക്ക് ഇവര്‍ ചൂട് കാപ്പി ഒഴിച്ചെന്നും തുടർന്നാണ് കാർ സ്വിമ്മിങ് പൂളിൽ തള്ളിയതെന്നും ജെന്‍ഡിൽ പറയുന്നു.
മെഴ്സഡീസ് ബെൻസ് എസ് ക്ലാസ് 400 ഹൈബ്രിഡിന് അമേരിക്കയില്‍ ഏകദേശം 100000 യുഎസ് ഡോളര്‍ വില വരും. 329 ബിഎച്ച്പി കരുത്തുള്ള 3 ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ ഇന്ത്യൻ വില ഏകദേശം 1.26 കോടി രൂപയാണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.