
കാർ ഡ്രിഫ്റ്റിങ്ങിലെ അതിശയകരമായ പ്രകടനം കൊണ്ട് ഏറെ ആരാധകരെ നേടിയിട്ടുള്ള ഡ്രൈവിംഗ് മാന്ത്രികനാണ് കെൻ ബ്ലോക്ക്. പ്രേക്ഷകരെ ആകാക്ഷയുടെ മുള്‍മുനയില്‍ നിര്‍കത്തുന്ന നിരവധി വിഡിയോകൾ കെൻ ബ്ലോക്ക് പുറത്തിറക്കിയിട്ടുണ്ട്. റോഡുകളിലൂടെയും റേസ് ട്രാക്കുകളിലൂടെയുമുള്ള ഡ്രിഫ്റ്റ് ചെയ്യുന്ന ജിംഖാന എന്ന പേരിലുള്ള ബ്ലോക്കിന്‍റെ വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ട്. എന്നാല്‍ ഇപ്പോള്‍ യൂ ടൂബിലും സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധയമാകുന്നത് കെന്‍ ബ്ലോക്കിന്‍റെ പുതിയ വീഡിയോയാണ്.
ടെറാഖാന എന്നപേരിൽ കെൻ ബ്ലൊക്ക് പുറത്തിറക്കിയ വിഡിയോയിലെ കെന്നിന്‍റെ തകര്‍പ്പന്‍ പ്രകടനമാണുള്ളത്. 600 ബിഎച്ച്പി കരുത്തുള്ള ഫോഡ് ഫിയസ്റ്റ എസ്ടി ആർ എക്സ് 43 ഉപയോഗിച്ച് ഓഫ്റോഡിങ് ഡ്രിഫ്റ്റിങ്ങാണ് ഇത്തവണ കെൻ നടത്തിയിരിക്കുന്നത്. എടിവി റേസർമാരുടേയും ഓഫ് റോഡ് ബൈക്ക് റേസർമാരുടേയും ഇഷ്ട സ്ഥലമായ അമേരിക്കയിലെ ഓഹിയോയിലെ സ്വിങ് ആം സിറ്റിയിലായിരുന്നു പ്രകടനം.
മലമുകളിലൂടെയും മലഞ്ചെരിവുകളിലൂടെയും പറക്കുന്ന കാറിന്റെ പ്രകടനം നിങ്ങളെ അമ്പരപ്പിക്കും. ചില രംഗങ്ങളിൽ ചെറിയൊരു പിഴവുമാത്രം മതി കാർ 100 അടി താഴ്ചയിലേക്ക് പതിക്കാൻ. കെന്‍ ബ്ലോക്ക് പുറത്തിറക്കിയ വിഡിയോകളിൽ ഏറ്റവും അപകടം പിടിച്ചത് എന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്ന ഈ വീഡിയോ കാണാം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.