വിദ്യാര്‍ത്ഥികളെ സീറ്റില്‍ ഇരുത്താത്ത ബസുകള്‍ക്കെതിരെ അന്വേണത്തിന് ഉത്തരവ്

By Web TeamFirst Published Feb 8, 2019, 9:25 AM IST
Highlights

സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ അന്വേഷണം വരുന്നു. ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചി: സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ അന്വേഷണം വരുന്നു. ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. റീജനല്‍ ട്രാന്‍സ്‍പോര്‍ട് അതോറിറ്റികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‍സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നായിരുന്നു ഇവരുടെ വാദം. ബസില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

click me!