'നടപടികള്‍ ഒഴിവാക്കാന്‍ വന്‍ അവസരം': ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ദീര്‍ഘിപ്പിച്ച് എംവിഡി

Published : Dec 05, 2023, 07:49 PM IST
 'നടപടികള്‍ ഒഴിവാക്കാന്‍ വന്‍ അവസരം': ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ദീര്‍ഘിപ്പിച്ച് എംവിഡി

Synopsis

കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീര്‍പ്പാക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ കൈകൊള്ളുമെന്ന് എംവിഡി.

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാല്‍ മതിയാകും. കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീര്‍പ്പാക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ കൈകൊള്ളുമെന്നും എംവിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

എംവിഡി കുറിപ്പ്: മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 31-03-2024 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 31-03-2019 നു ശേഷം നികുതി അടച്ചിട്ടില്ലാത്തതും 31-03-2023 ല്‍ കുറഞ്ഞത് നാല് വര്‍ഷമെങ്കിലും നികുതി കുടിശ്ശിക ഉള്ളതുമായ വാഹന ഉടമകള്‍ക്ക് ഇത് പ്രയോജനപ്പെടുത്തി 31-03-2023 വരെയുള്ള നികുതി കുടിശ്ശിക തീര്‍പ്പാക്കാം. 

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് [സ്വകാര്യ വാഹനങ്ങള്‍] കുടിശ്ശിക നികുതിയുടെ  40 ശതമാനവും അടച്ചാല്‍ മതിയാകും. നികുതി കുടിശ്ശിക ബാധ്യതയില്‍ നിന്നും ഒഴിയാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീര്‍പ്പാക്കാത്ത വാഹന ഉടമകള്‍ലക്കതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ കൈകൊള്ളുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള RT/Sub RT ഓഫീസുകളില്‍ നിന്ന് ലഭ്യമാണ്.

കര്‍ണാടകയിലേക്ക് എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച്; ഉദ്ഘാടനം ചെയ്ത് ഇപി ജയരാജന്‍ 
 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

Read more Articles on
click me!

Recommended Stories

ഹ്യുണ്ടായി എക്‌സ്‌റ്റർ: ഈ വമ്പൻ ഓഫർ നിങ്ങൾ അറിഞ്ഞോ?
കിടിലൻ സുരക്ഷയുള്ള ഈ ജനപ്രിയ എസ്‍യുവിക്ക് വമ്പൻ ഇയർ എൻഡിംഗ് ഓഫ‍ർ; കുറയുന്നത് ഇത്രയും ലക്ഷം