വിനോദസഞ്ചാര വകുപ്പില്‍ ജോലി വേണോ? ഇപ്പോള്‍ അപേക്ഷിക്കാം

Published : Jan 30, 2019, 02:08 PM IST
വിനോദസഞ്ചാര വകുപ്പില്‍ ജോലി വേണോ? ഇപ്പോള്‍ അപേക്ഷിക്കാം

Synopsis

സംസ്ഥാന വിനോദസഞ്ചാര വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ് ട്രെയിനി തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് അപേക്ഷിക്കാം. 

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ് ട്രെയിനി തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ടൂറിസത്തില്‍ ബിരുദം നേടിയവര്‍ക്കും ബിരുദ തലത്തില്‍ ടൂറിസം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

അംഗീകൃത ട്രാവല്‍, ടൂര്‍ ഓപ്പറേറ്റര്‍, എയര്‍ലൈന്‍ കമ്പനിയില്‍ ആറു മാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയമോ, അയാട്ട പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളതോ ആയ മറ്റു ബിരുദധാരികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ഫെബ്രുവരി പതിനഞ്ച് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷകള്‍ ഡയറക്ടര്‍, ടൂറിസം വകുപ്പ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം 695-033 എന്ന വിലാസത്തില്‍ നേരിട്ടും കേരള വിനോദ സഞ്ചാര വകുപ്പിന്‍റെ  https://www.keralatourism.org/     എന്ന വൈബ്സൈറ്റിലൂടെ  ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

PREV
click me!

Recommended Stories

80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'
ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..