
ജര്‍മ്മന്‍ ആഢംബര വാഹനനിര്‍മ്മാതാക്കളായ ഔഡിയുടെ ആഡംബര എസ് യു വി സ്വന്തമാക്കി ബോളിവുഡ് യുവ നടി. കൃതി സനോണാണ് ഔഡി ക്യൂ 7 സ്വന്തമാക്കിയത്. ഹിറോപന്തി, ദിൽവാലെ, ബരേലി കി ബർഫി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് കൃതി. ഔഡി ഇന്ത്യ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഏകദേശം 72 ലക്ഷം മുതൽ 82 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2007ലാണ് ഒഡി ക്യു 7 ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഇപ്പോള്‍ രണ്ടാം തലമുറയാണ് വിപണിയിലുള്ളത്. രണ്ട് എൻജിൻ വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. 2.0 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന പെട്രോൾ എഞ്ചിന്‍ 252 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും സൃഷ്ടിക്കും.
3 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന ഡീസൽ പതിപ്പ് 2910 ആർപിഎമ്മിൽ 245 ബിഎച്ച്പി കരുത്തും 1500 ആർപിഎമ്മിൽ 600 എൻഎം ടോർക്കുമാണ് സൃഷ്‍ടിക്കുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.