കൂടുതല്‍ സുരക്ഷയുമായി കെടിഎം RC 200

Published : Feb 02, 2019, 11:05 PM ISTUpdated : Feb 02, 2019, 11:08 PM IST
കൂടുതല്‍ സുരക്ഷയുമായി കെടിഎം RC 200

Synopsis

ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ എബിഎസ് ഘടിപ്പിച്ച പുതിയ RC200 മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു. 

ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ എബിഎസ് ഘടിപ്പിച്ച പുതിയ RC200 മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു. 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ബൈക്കുകളില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം കര്‍ശനമാവുന്നതിന് മുന്നോടിയായാണ് പുതിയ എബിഎസ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. 1.88 ലക്ഷം രൂപയാണ് RC200 എബിഎസ് പതിപ്പിന് വില. സാധാരണ മോഡലിനെ അപേക്ഷിച്ച് 9,000 രൂപയോളം അധികമാണ് എബിഎസുള്ള ബൈക്കിന് വില. 

ബൈക്കിലുള്ള 199.5 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 25.8 bhp കരുത്തും 19.2 Nm torque ഉം പരമാവധി സൃഷ്ടിക്കും. മുന്‍ പിന്‍ ടയറുകളില്‍ യഥാക്രമം 300 mm, 200 mm ഡിസ്‌ക്കുകള്‍ വേഗം നിയന്ത്രിക്കും. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ഇരട്ട പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ ബൈക്കിന്‍റെ മറ്റ് പ്രത്യേകതകള്‍.
 

PREV
click me!

Recommended Stories

ആതറിന്‍റെ ബജറ്റ് സ്‍കൂട്ടർ? EL01 ഡിസൈൻ രഹസ്യം
കെടിഎം 160 ഡ്യൂക്ക്: പുതിയ ഡിസ്‌പ്ലേയുടെ രഹസ്യം