സെസ് ഉയര്‍ത്തി;വില കൂടുന്ന കാറുകള്‍ ഇവയാണ്

Published : Sep 11, 2017, 05:33 PM ISTUpdated : Oct 04, 2018, 07:40 PM IST
സെസ് ഉയര്‍ത്തി;വില കൂടുന്ന കാറുകള്‍ ഇവയാണ്

Synopsis

ചരക്ക് സേവന നികുതി സെസ് ഉയർത്തിയതിനെ തുടർന്ന് കാർ നിർമാതാക്കൾ എസ്‍യുവികളുടെയും ആഡംബര കാറുകളുടെയും വില വർദ്ധിപ്പിച്ചു. 15,000 രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് വിവിധ കാറുകളുടെ വിലയിലുണ്ടായിരിക്കുന്ന വർദ്ധന. മാരുതിയുടെ സെഡാനായ സിയാസിന് 15,000 രൂപയും എർട്ടികയ്ക്ക് 43,000 രൂപയും വില കൂട്ടി. ഹ്യുണ്ടായ് വെർണയ്ക്ക് 16,000 രൂപയും ക്രറ്റയ്ക്ക് 63,000 രൂപയും വില വർദ്ധിപ്പിച്ചു. ടാറ്റ ഹെക്സയ്ക്ക് 76,000 രൂപ വില കൂട്ടി. അടുത്തിടെ അവതരിപ്പിച്ച ജീപ്പ് കോമ്പസിന് ഒരു ലക്ഷം രൂപയാണ് വർദ്ധിച്ചത് കഴിഞ്ഞ ദിവസം ചേർ‍ന്ന ജിഎസ്ടി കൗൺസിൽ വലിയ കാറുകളുടെ സെസ് 2 മുതൽ 7 ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാർ വിലയിൽ കമ്പനികൾ വർദ്ധന വരുത്തിയത്. പുതുക്കിയ നികുതി നിരക്ക് ഇന്നു മുതല്‍ നിലവില്‍ വരും.

പുതിയ നികുതി നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെങ്കിലും ഓരോ മോഡലുകളെയും തരംതിരിച്ചുള്ള കൃത്യമായ വില വിവരങ്ങള്‍ ഔദ്യാഗികമായി കമ്പനികള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏകദേശ കണക്കുകള്‍ അനുസരിച്ച് വിവിധ മോഡലുകളുടെ വിലയില്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ പുത്തൻ താരോദയം: XUV 7XO, സ്കോർപിയോ എൻ
ജീപ്പ് ഇന്ത്യയുടെ വിൽപ്പന കണക്കുകൾ താഴേക്ക്, പിടിച്ചുനിൽക്കുന്നത് കോംപസ് മാത്രം