പുകവണ്ടികള്‍ക്ക് അധിക നികുതിയുമായി ഒരു രാജ്യം

Published : Oct 23, 2017, 11:32 PM ISTUpdated : Oct 04, 2018, 10:27 PM IST
പുകവണ്ടികള്‍ക്ക് അധിക നികുതിയുമായി ഒരു രാജ്യം

Synopsis

ലണ്ടൻ: കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക്​ ലണ്ടൻ അധിക നികുതി ചുമത്തുന്നു. നഗരത്തെ പുക വിഴുങ്ങുന്നത്​ തടയാനാണ് പുതിയ നീക്കം. 2006നുമുമ്പ്​ രജിസ്​റ്റർ ചെയ്​ത, യൂറോ നാല്​ നിബന്ധന പാലിക്കാത്ത പെട്രോൾ, ഡീസൽ വാഹനങ്ങൾക്കാണ്​ പ്രതിദിനം 10 പൗണ്ട്​ എന്ന തോതിൽ നികുതി ചുമത്താൻ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ ഏഴുമുതൽ വൈകീട്ട്​ ആറു വരെ നഗരത്തിലോടുന്നവക്കാണ്​ നിരക്ക്​ ബാധകമാകുക. ഇതോടൊപ്പം, ഗതാഗതക്കുരുക്ക്​ നികുതി 11.5 പൗണ്ട്​ കൂടി ചേർത്ത്​ മൊത്തം 21.50 പൗണ്ട്​ നൽകേണ്ടിവരും. മലിന വായു ശ്വസിച്ച്​ പ്രതിവർഷം 9,500 പേർ മരിക്കുന്നുവെന്നാണ്​ കണക്ക്.

ലണ്ടൻ നഗരത്തി​​ന്‍റെ അന്തരീക്ഷം ശുദ്ധമാക്കാനുള്ള അടിയന്തര നടപടിയാണിതെന്ന്​ ലണ്ടൻ​ മേയർ സാദിഖ്​ ഖാൻ വ്യക്തമാക്കി. നഗരങ്ങൾ നടപടി സ്വീകരിക്കണമെന്ന്​ നേര​ത്തെ ബ്രിട്ടീഷ്​ ഹൈകോടതിയും ഉത്തരവിട്ടിരുന്നു.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

കിടിലൻ സുരക്ഷ, ഈ എസ്‌യുവിയുടെ വില 5.61 ലക്ഷം
പുതിയ ബ്രെസയുടെ രഹസ്യം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്