
മള്‍ട്ടി പര്‍പ്പസ് വാഹനശ്രേണിയില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്നോവയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ കരുത്തരായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി യു 321 എന്ന വാഹനം മഹീന്ദ്ര അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മഹീന്ദ്രയുടെ അമേരിക്കയിലെ സാങ്കേതിക വിഭാഗം രൂപകല്‍പ്പന ചെയ്ത വാഹനത്തിന് 1.6 ലിറ്റര്‍ ഫാല്‍ക്കണ്‍ എഞ്ചിനാവും കരുത്തേകുക. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹിയ എക്സ്പോയിലോ യു 321 അവതരിപ്പിക്കപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 14 ലക്ഷം രൂപമുതൽ 18 ലക്ഷം വരെയാണു വാഹനത്തിന്റെ പ്രതീക്ഷിത വില.
ഉയരം കൂടിയ ഡിസൈൻ കൺസെപ്റ്റിലാണ് പുതിയ എംപിവിയുടെ രുപകൽപന. രാജ്യാന്തര വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന പുതിയ സാങ്‍യോങ് റെക്സ്റ്റണിന്റെ ഡിസൈൻ ഘടകങ്ങൾ കടംകൊണ്ടായിരികും മഹീന്ദ്ര പുതിയ എംപിവി പുറത്തിറക്കുക. അകത്തളത്തിൽ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാൻ നീളമേറിയ വീൽബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവർഹാങ്ങുമാവും പുതിയ എം പി വിക്കുണ്ടാവുക. പ്രകടമായ എയർ ഇൻടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും മഹീന്ദ്രയുടെ തനതു ഗ്രില്ലുമാണ് എം പി വിയിലുള്ളത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.