വരുന്നൂ മഹീന്ദ്രയുടെ പുത്തന്‍ ഇലക്ട്രിക് കാര്‍

Published : Oct 19, 2016, 03:07 AM ISTUpdated : Oct 05, 2018, 03:33 AM IST
വരുന്നൂ മഹീന്ദ്രയുടെ പുത്തന്‍ ഇലക്ട്രിക് കാര്‍

Synopsis

യുവതലമുറയെ കൂടുതൽ ആകർഷിക്കത്തക്ക വിധത്തിൽ പഴയ മോഡലിൽ നിന്നും തികച്ചും വ്യത്യസ്ത ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഇ2ഒപ്ലസ് എത്തുന്നതെന്നാണ് വിവരം. ആദ്യമിറങ്ങിയത് ഇ2ഒ രണ്ട് ഡോറുകളുള്ള മോഡലായിരുന്നുവെങ്കിൽ ഇതിൽ നാലു ഡോറുകളുണ്ട്.  ഒറ്റത്തവണ ചാർജിൽ 80km/h വേഗതയിൽ 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന ലിതിയം അയേൺ ബാറ്ററി വാഹനത്തിന് കരുത്തുപകരും.

മലിനീകരണം സൃഷ്ടിക്കാത്ത വാഹനം. ഇന്ധനം നിറയ്ക്കാൻ പമ്പുകളിൽ ക്യൂനിൽക്കേണ്ട ആവശ്യമില്ല. വളരെ കുറഞ്ഞനിരക്കിൽ ഓടാവുന്ന ഹോം ചാർജിംഗ് ഫീച്ചറുകൾ. വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും.

കമ്പനി അവകാശപ്പെടുന്ന സവിശേഷതകള്‍ ഏറെ. ട്രാഫിക് കുരുക്കുകളിൽ പെടുമ്പോൾ ഇന്ധന നഷ്ടം സംഭവിക്കാത്ത തരത്തിൽ അ‍ഡ്വാൻസ്ഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷന്‍ ഇ2ഒപ്ലസിനെ വേറിട്ടതാക്കുന്നു. ഇ2ഒ ഇലക്ട്രിക് കാറിലുള്ള അതെ ഇന്റീരിയർഫീച്ചറാണ് പ്ലസ് മോഡലിലും നൽകിയിട്ടുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബിജിഎംഐ യുദ്ധക്കളത്തിൽ ഇനി റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഇരമ്പും
ഡിസംബറിലെ ഏറ്റവും മികച്ച വിൽപ്പന രേഖപ്പെടുത്തി കിയ ഇന്ത്യ