ട്രാക്ടറിലിടിച്ച മഹീന്ദ്ര XUV തരിപ്പണമായി; ഒന്നും സംഭവിക്കാതെ ട്രാക്ടര്‍

Published : Dec 01, 2017, 07:19 PM ISTUpdated : Oct 04, 2018, 07:35 PM IST
ട്രാക്ടറിലിടിച്ച മഹീന്ദ്ര XUV തരിപ്പണമായി; ഒന്നും സംഭവിക്കാതെ ട്രാക്ടര്‍

Synopsis

ട്രാക്ടറുമായി കൂട്ടിയിടിച്ച മഹീന്ദ്ര XUV 500 പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ കാര്യമായ പരിക്കേല്‍ക്കാതെ ട്രാക്ടര്‍ രക്ഷപ്പെട്ടു. കര്‍ണാടകയിലെ ചിക്ബലാപൂരിലാണ് അപകടം. മഹീന്ദ്ര XUV500 യും എക്‌സ്‌കോര്‍ട്‌സ് ഫാംട്രാക്ക് ട്രാക്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

അനന്ത്പൂരില്‍ നിന്നും ബംഗളൂരുവിലേക്ക് സഞ്ചരിച്ച XUV500 ആണ് ചിക്ബലാപൂരില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മഹീന്ദ്ര XUV500 ന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അതേസമയം ട്രാക്ടറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല എന്നതാണ് ശ്രദ്ധേയം. റോഡിന്റെ ഇടത് വശം ചേര്‍ന്ന് നീങ്ങിയ ട്രാക്ടര്‍ മുന്നറിയിപ്പ് നല്‍കാതെ വലത് ലെയ്‌നിലേക്ക് തിരിഞ്ഞതാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുനന്ത്.

വലത് വശത്തു കൂടി വേഗത്തില്‍ എത്തിയ XUV500 ന് ട്രാക്ടറിനെ വെട്ടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്‍ടപ്പെട്ട് ട്രാക്ടറിന്റെ ഒരുവശത്തേക്ക് ഇടിച്ച കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ XUV500 ന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ബോണറ്റ്, ബമ്പര്‍ എന്നിവ തകര്‍ന്നിട്ടുണ്ട്. സസ്‌പെന്‍ഷന്‍ തകര്‍ന്ന നിലയില്‍ റോഡിലേക്ക് കുത്തിയിറങ്ങിയ നിലയിലായിരുന്നു വാഹനം. അതേസമയം കൃത്യസമയത്ത് എയര്‍ബാഗ് പുറത്ത് വന്നതിനാല്‍ എസ്‌യുവിയില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

ട്രാക്ടര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്ടറുകള്‍ മൂലമുള്ള അപകടം ഈ ഭാഗങ്ങളില്‍ പതിവാണ്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ലഗേജ് ഇനി തലവേദനയല്ല; ഇതാ വലിയ ബൂട്ട് സ്പേസുള്ള വില കുറഞ്ഞ കാറുകൾ
ടാറ്റയുടെ പടയൊരുക്കം: വരുന്നത് പുതിയ പഞ്ച് ഉൾപ്പെടെ നാല് അതിശയിപ്പിക്കും എസ്‌യുവികൾ