ജീപ്പ് കോംപസിനെ നേരിടാന്‍ പുത്തന്‍ XUV 500 മായി മഹീന്ദ്ര

Published : Oct 06, 2017, 07:45 PM ISTUpdated : Oct 05, 2018, 03:29 AM IST
ജീപ്പ് കോംപസിനെ നേരിടാന്‍ പുത്തന്‍ XUV 500 മായി മഹീന്ദ്ര

Synopsis

രാജ്യത്തെ വാഹന വിപണിയില്‍ വിപ്ലവം സൃഷ്‍ടിച്ച ജീപ്പ് കോംപസ് വാര്‍ത്തകളില്‍ നിറഞ്ഞിട്ട് കുറച്ചുനാളായി. കോംപസിന്‍റെ വരവ് രാജ്യത്തെ പല വാഹന നിര്‍മ്മാതാക്കളെയും പ്രതിസന്ധിയിലാക്കിയിരുന്നു.  ഈ പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച വാഹനങ്ങളിലൊന്നായിരുന്നു മഹീന്ദ്രയുടെ മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലായ ഗ്ലോബൽ എസ്‌യുവി എക്സ്‌യുവി 500.

എന്നാല്‍ ഇപ്പോള്‍ ജീപ്പ് കോംപസ് ഉയർത്തുന്ന ഭീഷണികളെ മറികടക്കാൻ എക്സ്‌യുവിക്ക് പുതിയ വകഭേദവുമായി എത്തിയിരിക്കുകായാണ് മഹീന്ദ്ര. ഡബ്ല്യു 9 എന്നാണ് പുതിയ മോഡലിന്‍റെ പേര്. ഡീസല്‍ എന്‍ജിനില്‍ മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പില്‍ XUV 500 W9 ലഭ്യമാകും. മാനുവല്‍ പതിപ്പിന് 15.45 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പിന് 16.53 ലക്ഷം രൂപയും. ടോപ് സ്‌പെക്ക് W10 വേരിയന്റിന് തൊട്ടുതാഴെയാണ് പുതിയ പതിപ്പിനുള്ള സ്ഥാനം.

മുന്തിയ വകഭേദമായ ഡബ്ല്യു 10ൽ ഉള്ള ഫീച്ചറുകളുമായിട്ടാണ് പുതിയ മോഡൽ പുറത്തിറങ്ങിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, കീലെസ് എന്‍ട്രി എന്നിവയാണ് പുതിയ വേരിയന്റിലെ പ്രത്യേകതകള്‍. ടച്ച് സ്‌ക്രീനില്‍ എമര്‍ജന്‍സി കോളിനുള്ള സൗകര്യവുമുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്-ഇബിഡി, ഇഎസ്പി, റോള്‍ഓവര്‍ മിറ്റിഗേഷന്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുമുണ്ട്.

എൻജിനിൽ‌ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2179 സിസി എംഹൗക്ക് 140 ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 2.2 ലീറ്റർ എൻജിന്‍ 3750 ആര്‍പിഎമ്മില്‍ 140 ബിഎച്ച്പി പവറും 1600-2800 ആര്‍പിഎമ്മില്‍ 330 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ആറ് സ്പീഡ് ഓട്ടമാറ്റിക്ക്, മാനുവൽ ഗിയർ‌ബോക്സുകളാണ് ട്രാന്‍സ്‍മിഷന്‍. ടോപ് വേരിയന്റിലുള്ള ഓപ്ഷണല്‍ ആള്‍ വീല്‍ ഡ്രൈവ് സംവിധാനം, ലോഗോ പ്രൊജക്ഷന്‍ ലാംമ്പ്, കണക്റ്റഡ് ആപ്പ്, ബ്രേക്ക് എന്‍ര്‍ജി റീജനറേഷന്‍ എന്നിവ പുതിയ w9-ല്‍ ഉണ്ടാവില്ല.

ജീപ്പ് കോംപസിനെ കൂടാതെ ഹ്യുണ്ടേയ് ക്രേറ്റ, ടാറ്റ ഹെക്സ തുടങ്ങിയ വാഹനങ്ങളും പുത്തന്‍ XUV 500മായി നിരത്തിലും വിപണിയിലും ഏറ്റുമുട്ടും.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ആതറിന്‍റെ ബജറ്റ് സ്‍കൂട്ടർ? EL01 ഡിസൈൻ രഹസ്യം
യുഎസ് നിർമ്മിത ടൊയോട്ട കാറുകൾ ജപ്പാനിലേക്ക്: പുതിയ നീക്കം