മംഗലാപുരത്തേക്കുള്ള മാവേലി, മലബാര്‍ എക്സ്പ്രസുകള്‍ ഇന്ന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടും

Published : Aug 20, 2018, 04:56 PM ISTUpdated : Sep 10, 2018, 01:44 AM IST
മംഗലാപുരത്തേക്കുള്ള മാവേലി, മലബാര്‍ എക്സ്പ്രസുകള്‍ ഇന്ന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടും

Synopsis

സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്. അമൃത രാജ്യറാണി, മാംഗ്ലൂര്‍ എക്സ്സ്പ്രസുകള്‍ തിരുവന്തപുരത്തു നിന്നും കൃത്യ സമയത്തു സർവീസ് നടത്തും. തിരുവനന്തപുരം മുതൽ മംഗലാപുരം വരെ ഉള്ള മാവേലി, മലബാർ എക്സ്പ്രസുകൾ ഇന്ന് ഷൊർണൂരിൽ നിന്നും പുറപ്പെടും .   

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്. അമൃത രാജ്യറാണി, മാംഗ്ലൂര്‍ എക്സ്സ്പ്രസുകള്‍ തിരുവന്തപുരത്തു നിന്നും ഇന്ന്  കൃത്യ സമയത്തു സർവീസ് നടത്തും. തിരുവനന്തപുരം മുതൽ മംഗലാപുരം വരെ ഉള്ള മാവേലി, മലബാർ എക്സ്പ്രസുകൾ ഇന്ന് ഷൊർണൂരിൽ നിന്നും പുറപ്പെടും . മംഗാലപുരത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള മലബാര്‍, മാവേലി ട്രെയിനുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും.

തിരുവനന്തപുരം-ഷൊർണ്ണൂർ, എറണാകുളം-ഷൊർണ്ണൂർ-തൃശൂർ പാതകളിലെ തടസ്സങ്ങൾ കൂടി മാറിയതിനാല്‍ റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകളിൽ പലതും രാവിലെ മുതല്‍ ഓടിത്തുടങ്ങിയിരുന്നു. ബാക്കിയുള്ള നാളെ മുതൽ പതിവ് പോലെ സർവ്വീസ് നടത്തും.

കെഎസ്ആർടിസി സ‍ർവ്വീസുകൾ പൂർവ്വസ്ഥിതിയിലേക്ക് മാറി. എം.സി.റോഡ‍് വഴിയും ദേശീയപാത വഴിയുമുള്ള സര്‍വ്വീസുകള്‍ നടക്കുന്നു. വെള്ളം ഇറങ്ങാത്തതിനാല്‍ കുട്ടനാട് ,ആലുവ-പറവൂര്‍ റൂട്ട്, കൊടുങ്ങല്ലൂര്‍ - പറവൂര്‍ റൂട്ട് എന്നിവടങ്ങളിലെ സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു .മൂന്നാര്‍ ഡിപ്പോയിലെ സര്‍വ്വീസുകളും തുടങ്ങിയിട്ടില്ല. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്പെഷ്യല്‍ ബസ്സുകള്‍ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഇന്ന് 10 ആഭ്യന്തര സർവ്വീസുകളും 18 അന്താരാഷ്ട്ര സർവ്വീസുകൾ അധികമായുണ്ട്.

സംസ്ഥാനത്ത് കെഎസ്ആർടിസി സർവ്വീസുകളും സാധാരണനിലയിലായി. തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര ബസ്സുകൾ ഓടിത്തുടങ്ങി. നെടുമ്പാശ്ശേരി അടച്ച സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഇന്ന് 28 അധികം സർവ്വീസുകൾ കൂടി ഉണ്ടാകും.

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ