മാരുതി സുസുക്കി മേധാവിയുടെ പ്രതിഫലത്തില്‍ വന്‍ വര്‍ദ്ധന

Published : Aug 23, 2017, 12:21 PM ISTUpdated : Oct 05, 2018, 01:25 AM IST
മാരുതി സുസുക്കി മേധാവിയുടെ പ്രതിഫലത്തില്‍ വന്‍ വര്‍ദ്ധന

Synopsis

രാജ്യത്തെ കാർ വിപണിയുടെ തലതൊട്ടപ്പന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എൽ)ന്റെ മേധാവിയുടെ വാര്‍ഷിക ശമ്പളത്തില്‍ വര്‍ദ്ധനവ്.  കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവയ്ക്കു കഴിഞ്ഞ വർഷം ലഭിച്ചതിനെക്കാള്‍ 6.32% ശമ്പളം അധികമായി ലഭിച്ചു. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ചുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം  അയുകാവയ്ക്കു 4.20 കോടി രൂപയാണ് പ്രതിഫലമായി  ലഭിച്ചത്. മുൻ സാമ്പത്തിക വർഷം  3,95,44,573 രൂപയായിരുന്നു ഇദ്ദേഹത്തിനു ലഭിച്ച വേതനം.

പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഈ വര്‍ഷം 1,50,39,000 രൂപ ഇദ്ദേഹത്തിന് അധികമായി ലഭിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015-16ല്‍ 1,27,45,000 രൂപയായിരുന്നു കമ്പനിയുടെ പ്രകടനമികവിനു ഇദ്ദേഹത്തിനു ലഭിച്ച ബോണസ്.

അതുപോലെ കമ്പനിയുടെ ചെയർമാന്‍ ആർ സി ഭാർഗവയ്ക്ക് 2016 — 17ൽ കമ്പനി  99 ലക്ഷം രൂപ പ്രതിഫലമായി നൽകി. ഇതിൽ 91.50 ലക്ഷം രൂപ അദ്ദേഹത്തിന്റെ കമ്മിഷനും അവശേഷിക്കുന്ന ഏഴര ലക്ഷം രൂപ ബോർഡ്, കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തതിനുള്ള ഫീസുമാണ്. 2015 — 16ലാവട്ടെ 77.50 ലക്ഷം രൂപ കമ്മിഷനും 10 ലക്ഷം രൂപ സിറ്റിങ് ഫീസുമടക്കം മൊത്തം 87.50 ലക്ഷം രൂപയായിരുന്നു ഭാർഗവയുടെ പ്രതിഫലം.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബിജിഎംഐ യുദ്ധക്കളത്തിൽ ഇനി റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഇരമ്പും
ഡിസംബറിലെ ഏറ്റവും മികച്ച വിൽപ്പന രേഖപ്പെടുത്തി കിയ ഇന്ത്യ