കാത്തിരിപ്പിനൊടുവില്‍ മാരുതി ഇഗ്‌നിസ് എത്തി

Published : Jan 13, 2017, 04:28 PM ISTUpdated : Oct 04, 2018, 04:18 PM IST
കാത്തിരിപ്പിനൊടുവില്‍ മാരുതി ഇഗ്‌നിസ് എത്തി

Synopsis

മാരുതി നെക്‌സയില്‍ എത്തിയാല്‍ ഇഗ്‌നിസ് സ്വന്തമാക്കാം. ഓട്ടോമാറ്റിക്ക്, മാന്വല്‍ വകഭേദങ്ങളില്‍ പെട്രോള്‍ ഡീസല്‍ പതിപ്പുകള്‍ ലഭിക്കും. 4.59 ലക്ഷം രൂപയാണ് അടിസ്ഥാന മോഡലിന് ദില്ലിയിലെ എക്‌സ് ഷോറൂം വില. കൂടിയ മോഡലിന് 7.8 ലക്ഷം രൂപയും.

1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും  1.3 ലീറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിനും ഇഗ്‌നിസിന് കരുത്ത് പകരും. പെട്രോള്‍ മോഡലില്‍ പ്രതിലിറ്ററിന് 20.89 കിലോമീറ്ററും ഡീസലില്‍ 26.8 കിലോമീറ്ററുമാണ് മാരുതി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇഗ്‌നിസില്‍ സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി എയര്‍ബാഗ് എന്നിവ എല്ലാ മോഡലിലും ഉണ്ട്.  

പതിനൊന്നായിരം രൂപ നല്‍കിയാല്‍ ഇഗ്‌നിസ് ബുക്ക് ചെയ്യാം. പെട്രോള്‍ പതിപ്പിന് ഏഴ് ആഴ്ച്ച വരെയും ഡീസല്‍ പതിപ്പിന് എട്ടാഴ്ച്ചവരെയുമാണ് കാത്തിരിപ്പ് പരിധി.

മഹീന്ദ്രയുടെ കെയുവി 100, ഉടന്‍ പുറത്തിറങ്ങുന്ന ടാറ്റ നെക്‌സണ്‍ തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും വിപണിയില്‍ ഇഗ്‌നിസിന്റെ പ്രധാന മത്സരം.

അഞ്ച് ലക്ഷത്തി 30 ആയിരം രൂപയ്ക്ക് അടുത്താണ് ഇഗ്‌നിസ് അടിസ്ഥാന മോഡലിന്റെ കേരളത്തിലെ ഓണ്‍റോഡ് വില.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ
ആതർ എനർജി ഇൻഷുറൻസ് രംഗത്തേക്ക്; ലക്ഷ്യമെന്ത്?