Latest Videos

വിപണിയില്‍ കേമനായി മാരുതി സിയാസ്

By Web TeamFirst Published Oct 11, 2018, 3:52 PM IST
Highlights

റെക്കോര്‍ഡ് നേട്ടവുമായി മാരുതി സുസുക്കിയുടെ പ്രീമിയം സെഡാന്‍ സിയാസ്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഏറ്റവുമധികം വിൽപ്പന നേടിയ പ്രീമിയം സെഡാനെന്ന നേട്ടമാണ് സിയാസിനെ തേടിയെത്തയിരിക്കുന്നത്. 

റെക്കോര്‍ഡ് നേട്ടവുമായി മാരുതി സുസുക്കിയുടെ പ്രീമിയം സെഡാന്‍ സിയാസ്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഏറ്റവുമധികം വിൽപ്പന നേടിയ പ്രീമിയം സെഡാനെന്ന നേട്ടമാണ് സിയാസിനെ തേടിയെത്തയിരിക്കുന്നത്. 

നിരത്തിലെത്തി ആദ്യ മാസം തന്നെ പതിനായിരത്തോളം ഇടപാടുകാരാണ് പുതിയ സിയാസ് ബുക്ക് ചെയ്തതെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. 

രാജ്യത്തെ പ്രീമിയം സെഡാൻ വിഭാഗത്തിൽ 28.8% വിപണി വിഹിതവും മാരുതി സുസുക്കി ഇന്ത്യ അവകാശപ്പെട്ടു. 2014ൽ നിരത്തിലെത്തിയ ‘സിയാസി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 2.34 ലക്ഷം യൂണിറ്റാണെന്നും കമ്പനി വ്യക്തമാക്കി. 

സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ 1.5 ലീറ്റർ പെട്രോൾ, 1.3 ലിറ്റര്‍ ഡീസല്‍ എൻജിനുകളാണു സിയാസിന്‍റെ ഹൃദയം. 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. 

ഇതിന് പുറമെ, പെട്രോള്‍ മോഡലില്‍ എസ്.എച്ച്.വി.എസ് സെമി ഹൈബ്രീഡ് സംവിധാനം ഒരുക്കിയിരിക്കുന്നതാണ് മറ്റൊരു പുതുമ. ആദ്യമായാണ് മരുതിയുടെ വാഹനത്തില്‍ ഈ സംവിധാനം അവതരിപ്പിക്കുന്നത്. 
ഫിയറ്റ് വാഹനങ്ങള്‍ക്ക് കരുത്ത് പകരുന്ന 1.3 ലിറ്റര്‍ എസ്.എച്ച്.വി.എസ് എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ഡീസല്‍ എന്‍ജിനിലുള്ളത്.

ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർണ, ടൊയോട്ട യാരിസ് തുടങ്ങിയവരാണു സിയാസിന്‍റെ മുഖ്യ എതിരാളികൾ.

click me!