
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഒക്ടോബർ മാസത്തിൽ വിറ്റഴിച്ചത് 1 .46 ലക്ഷം കാറുകൾ. 2016 ഒക്ടോബർ മാസത്തെ അപേക്ഷിച്ച് വില്പനയിൽ 9.5 ശതമാനം വര്‍ദ്ധനവാണ് മാരുതി വളർച്ച രേഖപ്പെടുത്തിയത്. 2016 ഒക്ടോബറിൽ 1 .34 ലക്ഷം കാറുകളാണ് മാരുതി വിറ്റഴിച്ചത്.
കോംപാക്ട് കാറുകളായ ഡിസയർ, ബലെനോ യൂട്ടിലിറ്റി വാഹനങ്ങളായ വിറ്റാര ബ്രീസ, എർട്ടിഗ എന്നിവയുടെ വിൽപ്പനയാണ് കാര്യമായി വർധിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
ആഭ്യന്തര വിപണിയിലെ വില്പന 9 .9 ശതമാനം വർധന രേഖപെടുത്തിയപ്പോൾ, കയറ്റുമതി 4 .2 ശതമാനം കൂടി. മൊത്തം 10,446 കാറുകളാണ് ഒക്ടോബറിൽ കയറ്റി അയച്ചത്. യൂട്ടിലിറ്റി വിഭാഗത്തിലാണ് വില്പന നന്നായി ഉയർന്നത്. എർട്ടിഗ, വിറ്റാര ബ്രെസ, എസ് ക്രോസ്സ് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന ഈ വിഭാഗത്തിലെ വില്പന 29 .8 ശതമാനം കൂടി.
എന്നാൽ വാഗൺ ആർ, ആൾട്ടോ എന്നിവയുടെ വില്പന കുറഞ്ഞു. ഇവ ഉൾപ്പെടുന്ന ചെറുകാറുകളുടെ സെഗ്മെന്റിൽ വിൽപന 4 .2 ശതമാനം കുറഞ്ഞു. സിയാസിന്റെ വില്പനയിലാണ് വലിയ തിരിച്ചടി ഉണ്ടായത്. ഈ മോഡലിന്റെ വില്പന 35 .4 ശതമാനം താഴ്ന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.