വിപണിയില്‍ കുതിച്ച് മാരുതി

Published : Jan 03, 2018, 09:59 AM ISTUpdated : Oct 04, 2018, 11:39 PM IST
വിപണിയില്‍ കുതിച്ച് മാരുതി

Synopsis

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഡിസംബര്‍ മാസത്തിലും വന്‍കുതിപ്പ്. കമ്പനിയുടെ മൊത്തം വില്‍പ്പന 10.3 ശതമാനം ഉയര്‍ന്ന് 1,30,066 യൂണിറ്റുകളായി. സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ എന്നിവയുടെ വില്‍പ്പനിയിലാണ്  വന്‍വര്‍ദ്ധനവ്. ഈ മൂന്നു വാഹനങ്ങള്‍ അടങ്ങുന്ന വിഭാഗത്തില്‍ 23.3 ശതമാനമാണ് മാരുതിയുടെ വളര്‍ച്ച. 53,336 വാഹനങ്ങള്‍ ഈ വിഭാഗത്തില്‍ മാത്രം വിറ്റു.

2016 ഡിസംബറില്‍ മൊത്തം 1,17,908 കാറുകളായിരുന്നു വിറ്റഴിച്ചത്. ആഭ്യന്തര വില്‍പ്പന 12.1 ശതമാനം ഉയര്‍ന്ന് 1,19,286 ആയി. എന്നാല്‍ കയറ്റുമതി 6.2 ശതമാനം താഴ്ന്ന് 10,780 യൂണിറ്റുകളായി കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിസാൻ ഗ്രാവിറ്റ്: ഈ ഫീച്ചറുകൾ വിപണി മാറ്റുമോ?
ടൊയോട്ട കാറുകൾക്ക് വൻ കിഴിവുകൾ: ഓഫറുകൾ അറിയാം