മാരുതി കാറുകള്‍ക്ക് ഇനി ആറു ഗിയറുകള്‍

By Web DeskFirst Published Mar 13, 2018, 9:31 PM IST
Highlights
  • മാരുതിയുടെ പുതിയ ശ്രേണി കാറുകളെല്ലാം ഇനിമുതല്‍ സിക്‌സ് സ്പീഡ് ഗിയര്‍ ട്രാന്‍സ്മിഷന്‍

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ ശ്രേണി കാറുകളെല്ലാം ഇനിമുതല്‍ സിക്‌സ് സ്പീഡ് ഗിയര്‍ ട്രാന്‍സ്മിഷനോടു കൂടിയതായിരിക്കുമെന്ന് റിപ്പോര്‍ട്ട്. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സ്വിഫ്റ്റ് ഹാച്ചാ ബാക്കിലായിരിക്കും ആദ്യമായി സിക്‌സ് ഗിയര്‍ ബോക്സ് അവതരിപ്പിക്കുക. ഈ അധിക ഗിയര്‍ മൈലേജ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മികച്ച പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കുമെന്നാണ് കമ്പനി കരുതുന്നത്.

നിലവില്‍ അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സുമായാണ് മാരുതി കാറുകള്‍ വിപണിയിലെത്തുന്നത്. ഈ വര്‍ഷം പുറത്തിറങ്ങുന്ന കാറുകള്‍ ആറു ഗിയര്‍ ട്രാന്‍സ്മിഷനോട് കൂടിയതായിരിക്കും. ഇങ്ങനെ 50,000 കാറുകള്‍ ഈ വര്‍ഷം വിപണിയിലെത്തിക്കും. 2020 ഓടെ അത് നാലു ലക്ഷമായി ഉയര്‍ത്തും.

വിപണിയില്‍ മത്സരം ശക്തമായതാണ് പുതിയ നീക്കത്തിനു പിന്നില്‍. ഹ്യൂണ്ടായ് ഐ 20 , ടാറ്റ നെക്സോണ്‍ തുടങ്ങിയ പല മോഡലുകളും ആറ് സ്‍പീഡ് ഗിയര്‍ ട്രാന്‍സ്‍മിഷനിലാണ് എത്തുന്നത്.

എന്നാല്‍ ആദ്യമായല്ല മാരുതി ഇത്തരം ഗിയര്‍ ബോക്‌സ് അവതരിപ്പിക്കുന്നത്. മുമ്പ് 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എസ്-ക്രോസ്സ് ആറ് ഗിയറുമായി അവതരിപ്പിച്ചിരുന്നു.

click me!