വരുന്നൂ, ഇലക്ട്രിക്ക് എസ്‍യുവിയുമായി ചൈനീസ് കമ്പനി

By Web TeamFirst Published Oct 21, 2018, 4:16 PM IST
Highlights

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് എംജി.

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് എംജി.

2020 ആദ്യത്തോടെ പൂര്‍ണ്ണമായും വൈദ്യുതിയിലോടുന്ന ഏഴു സീറ്റര്‍ എസ്‌യുവിയെ എംജി ഇന്ത്യയിലെത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  SAIC ഇന്റര്‍നാഷണല്‍ ബിസിനസ് ഡയറക്ടറായ മൈക്കല്‍ യാങ് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് സൂചന.

ഇന്ത്യയില്‍ എംജിയുടെ രണ്ടാമത്തെ മോഡലായി വൈദ്യുത എസ്‌യുവി വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഹോണ്ട CR-V, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളെക്കാള്‍ വലുപ്പമുള്ള സി സെഗ്മന്റ് എസ്‌യുവിയാണ് വരാന്‍പോകുന്ന ആദ്യ എംജി അവതാരം. നേരത്തെ ബെയ്ജുന്‍ E100 എന്ന ചെറു വൈദ്യുത കാറിനെ SAIC ഇന്ത്യയില്‍ പരീക്ഷിച്ചിരുന്നു.

മൈക്രോ ഇലക്ട്രിക് കാര്‍ ഗണത്തില്‍പ്പെടുന്ന ബെയ്ജുന്‍ E100 -ന്റെ ഇന്ത്യന്‍ സാധ്യതകള്‍ കമ്പനി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതലാണ് മോഡല്‍ വില്‍പനയ്ക്കു വന്നുതുടങ്ങിയത്. രണ്ടുമീറ്ററോളം മാത്രമെ ബെയ്ജുന്‍ E100 -ന് നീളമുള്ളൂ.  നാനോയെക്കാളും കുഞ്ഞനാണ് ബെയ്ജുന്‍ E100. 1,600 എംഎമ്മാണ് ഉയരം. വീല്‍ബേസ് 1,670 എംഎമ്മും. ഒറ്റ ചാര്‍ജ്ജില്‍ ഇരുനൂറു കിലോമീറ്റര്‍ ദൂരമോടാന്‍ ബെയ്ജുന്‍ E100നു കഴിയും. തിരക്കേറിയ നഗര പരിസ്ഥിതികളില്‍ E100 -ന് പ്രയോഗികത കൂടും. കേവലം ഒരു വൈദ്യുത മോട്ടോര്‍ മാത്രമെ ബെയ്ജുന്‍ E100 -നുള്ളൂ.

ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ 80,000 മോഡലുകളെ പ്രതിവര്‍ഷം വില്‍പനയ്ക്കു കൊണ്ടുവരാനാണ് എംജിയുടെ പദ്ധതി. പിന്നീടു രണ്ടുലക്ഷമായി ഉത്പാദനം കൂട്ടാനും കമ്പനിക്ക് ആലോചനയുണ്ട്. 

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രം കമ്പനി ഏറ്റെടുത്തത് അടുത്തകാലത്താണ്.

click me!