
മലമുകളിലെ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. കാലിഫോർണിയയിലെ സാന്റാമോണിക്കയിലാണ് അപകടം . ബൈക്കോടിച്ചിരുന്നയാള്‍ തന്നെ ഉപയോഗിച്ചിരുന്ന ഗോ പ്രോ ക്യാമറയില്‍ പതിഞ്ഞ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സാന്‍റാ മോണിക്കാ മലനിരകള്‍ക്കു മുകളിലെ റോഡിലൂടെ തന്റെ യമഹ എംടി 10 ബൈക്ക് ഓടിക്കുകയായിരുന്ന മാത്യു മർഫി എന്ന 27 കാരനാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് 250 അടി താഴ്ച്ചയിലേക്കു മറിയുകയായിരുന്നു. ബൈക്ക് താഴേക്ക് പറക്കുന്നതും മർഫി അൽപ്പ സമയത്തിനു ശേഷം ഒച്ചവെയ്ക്കുന്നതും വിഡിയോയിൽ കേൾക്കാം.
ആരുടെയും ശ്രദ്ധയില്‍പ്പെടാത്തതിനെ തുടര്‍ന്ന് തുടർന്ന് സ്വയം തന്നെ ഒരുവിധം മുകളിൽ കയറുകയായിരുന്നു എന്നാണ് മർഫി പറയുന്നത്. മുകളിൽ എത്തിയതിനു ശേഷം അതുവഴി വന്നൊരു വാഹനത്തെ തടഞ്ഞു നിർത്തിയാണു പൊലീസിനെ വിളിച്ചതെന്നും മർഫി പറയുന്നു. കഴുത്തിന് പരിക്കേറ്റ മര്‍ഫി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.