ആ കാറിന്‍റെ മുന്നില്‍ നിന്നും അവളെ കോരിയെടുത്തതാര്?ഈവീഡിയോ അമ്പരപ്പിക്കും!

Published : Dec 01, 2017, 12:52 PM ISTUpdated : Oct 05, 2018, 02:36 AM IST
ആ കാറിന്‍റെ മുന്നില്‍ നിന്നും അവളെ കോരിയെടുത്തതാര്?ഈവീഡിയോ അമ്പരപ്പിക്കും!

Synopsis

അടുത്തകാലത്ത് സിസിടിവി ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. പല അപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയുമൊക്കെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശാന്‍ അടുത്തകാലത്തായി ഏറെ സഹായിക്കുന്നത് ഈ സിസിടിവി ക്യാമറകളാണ്. അർദ്ധരാത്രിയില്‍ റോഡുകളില്‍ നടക്കുന്നതെന്തെന്ന് പലപ്പോഴും സിസിടിവികള്‍ വിളിച്ചു പറയുന്നു. എന്നാല്‍ മനുഷ്യ യുക്തിയെ അമ്പരപ്പിക്കുന്ന ദുരൂഹവും വിചിത്രവുമായ ചില ദൃശ്യങ്ങളും ഇത്തരം ക്യാമറകളില്‍ പതിയാറുണ്ട്.

ഇത്തരമൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാകുകയാണ്. രാത്രിയില്‍ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയെ ചീറിപ്പാഞ്ഞെത്തുന്ന കാറിന്‍റെ മുന്നില്‍ നിന്നും ഒരു അജ്ഞാതശക്തി കോരിയടുത്തു മാറ്റുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍.

പെണ്‍കുട്ടി റോഡു മുറിച്ചുകടക്കാന്‍ തയ്യാറെടുക്കുന്നതു മുതലാണ് വീഡിയ ആരംഭിക്കുന്നത്. ഈ സമയം രണ്ട് കാറുകൾ പെൺകുട്ടിക്ക് നേരെ പാഞ്ഞെത്തുന്നു. ആദ്യത്തെ കാറിനെ പെൺകുട്ടി വേഗം മറികടക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ കാർ പെൺകുട്ടി കാണുന്നില്ല. എന്നാല്‍ പിന്നീട് നടന്നത് കാണുമ്പോള്‍ നെഞ്ചിലൂടെ ഒരു വെള്ളിടിപായും. കാരണം മിന്നായം പോലെ, ആരെന്നു വ്യക്തമാകാത്ത ആരോ ഒരാൾ അപകടത്തിൽ നിന്നും പെൺകുട്ടിയെ രക്ഷിക്കുന്നതാണ് ദൃശ്യത്തിൽ. ഒരുനിമിഷം വൈകിയിരുന്നെങ്കില്‍ അവളെ ആ കാര്ർ ഇടിച്ചു തെറിപ്പിക്കുമായിരുന്നു.

കാറിന് മുന്നിൽ നിന്നും പെൺകുട്ടിയെ എടുത്ത് ഞൊടിയിടയിൽ റോഡിന്റെ മറുവശത്ത് എത്തിക്കുന്ന ഒരു അദൃശ്യ ശക്തിയുടെ ഫീലാണ് കാഴ്ചക്കാരനുണ്ടാകുന്നത്. കറുത്ത വേഷം ധരിച്ച  ഇയാള്‍ പെട്ടെന്ന് അവിടെ നിന്നും തെന്നിമാറി മറയുന്നതും വീഡിയോയില്‍ കാണാം.

ഇരുകാറുകളും പെട്ടെന്ന് നിർത്തുന്നതും പുറത്തിറങ്ങുന്ന ഡ്രൈവര്‍മാരും യാത്രികരും എന്താണ് സംഭവിച്ചതെന്ന് അറിയാതെ വിറങ്ങലിച്ച് നിൽക്കുന്നുതും പെൺകുട്ടി റോഡിന്‍റെ മറുവശത്ത് തളർന്നിരിക്കുന്നതും വീഡിയോയിലുണ്ട്.

അനവധി ചോദ്യങ്ങളുയർത്തുന്ന ഈ വിഡിയോയുടെ യാതാർത്ഥ്യമോ  എവിടെയാണ് സംഭവിച്ചതെന്നോ ഇതുവരെ വ്യക്തമാല്ല.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ
ആതർ എനർജി ഇൻഷുറൻസ് രംഗത്തേക്ക്; ലക്ഷ്യമെന്ത്?