
പോര്‍ഷെ 911 GT3 സ്വന്തമാക്കി ഇന്ത്യയിലെ ആദ്യ ഫോര്‍മുല വണ്‍ ഡ്രൈവറായ നരേന്‍ കാര്‍ത്തികേയന്‍. മുംബൈയിലെ പോര്‍ഷെ സെന്ററില്‍ വെച്ച് പോര്‍ഷെ ഇന്ത്യ ഡയറക്ടര്‍ പവന്‍ ഷെട്ടി 911 GT 3 നരേയന് കൈമാറി. 2.31 കോടി രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില.
4.0 ലിറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 8250 ആര്‍പിഎമ്മില്‍ 493 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 460 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍/7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍. 3.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് വാഹനം കുതിക്കും. മണിക്കൂറില്‍ 318 കിലോമീറ്ററാണ് പരമാവധി വേഗത.
രൂപത്തില്‍ നേരത്തെയുള്ള 911 മോഡലുമായി ചേര്‍ന്ന് നില്‍ക്കുന്ന രൂപമാണ് GT 3-ക്കുള്ളത്. സെന്‍ട്രല്‍ ലോക്കിങ് വീല്‍, എല്‍ഇഡി ഹെഡ്‌ലാംമ്പ്-ടെയില്‍ ലാംമ്പ്, മാസീവ് റിയര്‍ വിങ്ങ്, വലിയ ബോസ് ടച്ച് സ്‌ക്രീന്‍ സിസ്റ്റം-സറൗണ്ട് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്. നിസാന്‍ GT-R, ഔഡി R8, മെഴ്‌സിഡീസ് ബെന്‍സ് AMG GTR എന്നിവയാണ് സ്‌പോര്‍ട്‌സ് നിരയില്‍ പോര്‍ഷെ 911 GTയുടെ പ്രധാന എതിരാളികള്‍.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് സ്‌പോര്‍ട്‌സ് കാര്‍ നിരയിലെ വമ്പനായ 911 GT 3 പോര്‍ഷെ ഇന്ത്യയിലെത്തിച്ചത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.