മോട്ടോര്‍ വാഹനവകുപ്പിന് 40 പുത്തന്‍ മാരുതി എര്‍ട്ടിഗ

Published : Aug 24, 2017, 10:24 AM ISTUpdated : Oct 04, 2018, 05:33 PM IST
മോട്ടോര്‍ വാഹനവകുപ്പിന് 40 പുത്തന്‍ മാരുതി എര്‍ട്ടിഗ

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി സര്‍ക്കാര്‍ 40 മാരുതി എര്‍ട്ടിഗ കാറുകള്‍ വാങ്ങി. ദൈനംദിന പെട്രോളിങ് ആവശ്യങ്ങള്‍ക്കായിട്ടാണ് 8.45 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള എര്‍ട്ടിഗ കാറുകള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി കാറുകളുടെ ആദ്യ ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്‍തു.

മള്‍ട്ടി പര്‍പ്പസ് ശ്രേണിയില്‍ മാരുതിക്ക് മികച്ച വിജയം സമ്മാനിച്ച മോഡലാണ് എര്‍ട്ടിഗ. 92 പിഎസ് പവറും 130 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ എന്‍ജിനും 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകുന്ന 1.3 ലിറ്റര്‍ എന്‍ജിനുമാണ് എര്‍ട്ടിഗക്ക് കരുത്ത് പകരുന്നത്. കൂടുതല്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന സുസുക്കി എസ്എച്ച്‌വിഎസ് പതിപ്പിലും സിഎന്‍ജി വകഭേദത്തിലും എര്‍ട്ടിഗ ലഭ്യമാണ്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മാരുതി സുസുക്കി എസ്-പ്രസോ: അവിശ്വസനീയ വിലക്കിഴിവ്!
ഒമ്പത് മാസത്തിനുള്ളിൽ വിറ്റത് 97 ബൈക്കുകൾ മാത്രം, ഈ കമ്പനിയുടെ അവസ്ഥ ഇന്ത്യയിൽ മോശമാണ്